അറിഞ്ഞിരിക്കണം സിം കാർഡ് വിൽക്കുന്നതിനും പുതിയ സിം കാർഡുകൾ എടുക്കുന്നതിനും ഡിസംബർ ഒന്നു മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരുന്നുണ്ടെന്ന്. ഇതിലൂടെ രാജ്യത്തു വ്യാജ സിം കാർഡുകൾക്ക് തടയിടുകയാണ് ലക്ഷ്യം.  നിയമലംഘനം നടത്തുന്നവർക്ക് പരമാവധി 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും. സിംകാർഡുകൾ വിൽക്കുന്നവർ ഇനി രജിസ്റ്റർ ചെയ്യണം. രാജ്യത്തെ ടെലികോം കമ്പനികളുടെ ഉത്തരവാദിത്വമാകും ഷോപ്പുകൾ വഴിയുള്ള സിം കാർഡ് വില്പന നിയനുസൃതമാണെന്നു ഉറപ്പു വരുത്തുന്നത്. അല്ലെങ്കിൽ KYC നിബന്ധനകൾ പാലിക്കാത്ത ഓരോ ഷോപ്പിനും ടെലികോം കമ്പനികൾ 10 ലക്ഷം വീതം പിഴ ഈടാക്കേണ്ടി വരുമെന്നു DoT ചൂണ്ടിക്കാട്ടുന്നു.



  പുതിയ സിം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമല്ല സിം കാർഡ് വിൽക്കുന്നവർക്കും ഡിസംബർ 1 മുതൽ പുതിയ നിയമങ്ങൾ ബാധകമാണ്.
സ്പാം സന്ദേശമയയ്‌ക്കലും സൈബർ തട്ടിപ്പുകളും പരിശോധിക്കുന്നതിനും, ബൾക്ക് പർച്ചേസ് സിം കാർഡുകളുടെ ദുരുപയോഗം തടയാനും പുതിയ DoT നിയമങ്ങൾ ലക്ഷ്യമിടുന്നു.  

വ്യാജ സിമ്മുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചു വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ്  സിം കാർഡുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പുതിയ നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന തട്ടിപ്പു കേസുകൾ തടയാൻ ലക്ഷ്യമിട്ട് ഡിസംബർ ഒന്നു മുതൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ നടപ്പിലാക്കും. വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളുടെ തീവ്രത കണക്കിലെടുത്ത് സിം കാർഡുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ കൈക്കൊള്ളും.

എല്ലാ സിം കാർഡ് ഡീലർമാർക്കും നിർബന്ധിത പരിശോധനയുണ്ടാകും. സിമ്മുകൾ വിൽക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഉള്ളവർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. ഇതിൽ ക്രമക്കേട് സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

ഇനി താമസസ്ഥലം കൂടി വേണം

നിലവിൽ സിം കാർഡുകൾ ഉള്ളവർ പുതിയ കാർഡ് എടുക്കുമ്പോഴും ആധാർ സ്കാനിംഗും മറ്റ് വിവരശേഖരണവും നിർബന്ധമാണ്. ഈ നടപടികൾ കർശനമായി നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കും.  സിം എടുക്കുന്നവരുടെ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങളും- Demographic data  -ഇനി ശേഖരിക്കും.

എയർടെൽ, ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന കടകളുടെ സമഗ്രമായ KYC ഉറപ്പാക്കണമെന്ന് DoT സൂചിപ്പിക്കുന്നു . ഇതിൽ വീഴ്ച വരുത്തിയാൽ ഒരു കടയ്ക്ക് 10 ലക്ഷം രൂപ വീതം ടെലികോം കമ്പനികൾക്ക്  പിഴ ചുമത്തും.   സിം കാർഡുകൾ വിൽക്കുന്ന നിലവിലുള്ള  ഷോപ്പുകളും  നവംബർ  30-നകം പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി അവരുടെ KYC ചെയ്യണം.

“ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നതിന്, ഒരു ലൈസൻസി ഉപഭോക്താക്കളെ എൻറോൾ ചെയ്യുന്നതിന് ഒരു PoS നെ (സെയിൽ പോയിന്റ്) നിയമിക്കുകയാണെങ്കിൽ, രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി, ലൈസൻസി അത്തരം PoS കളെ ഓരോന്നായി  (ഓരോ ഫ്രാഞ്ചൈസിയും, ഏജന്റും) രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ഉപഭോക്താക്കളെ എൻറോൾ ചെയ്യാൻ അനുവദിക്കുന്നതിന് മുമ്പ് ഡിസ്ട്രിബ്യൂട്ടർ പ്രത്യേകം രജിസ്റ്റർ ചെയ്യണം,” DoT നിർദ്ദേശം നൽകുന്നു.

 എയർടെൽ, ജിയോ തുടങ്ങിയ കമ്പനികൾ തങ്ങളുടെ സിം കാർഡുകൾ ആരാണ് വിൽക്കുന്നത്, ഏത് രീതിയിലാണ് വിൽക്കുന്നത് എന്നതിനെക്കുറിച്ച് വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട് എന്നാണ് ഇതിനർത്ഥം.

കൂടാതെ, അസം, കാശ്മീർ, വടക്ക് കിഴക്ക് തുടങ്ങിയ  പ്രദേശങ്ങളിൽ, ടെലികോം ഓപ്പറേറ്റർമാർ ഡിസ്ട്രിബ്യുട്ടർമാരുമായും,  ഏജന്റുമാരുമായും  ഔപചാരിക കരാറിൽ ഏർപ്പെടുന്നതിനും, അവർ വഴി ഉപഭോക്താക്കൾക്ക്  പുതിയ സിം കാർഡുകൾ വിൽക്കുന്നതിനും മുമ്പ് കടകളിൽ പോലീസ് പരിശോധന നടത്തിയിരിക്കണം.

KYC എല്ലാറ്റിനും നിർബന്ധമാക്കും

ഒരു സിം കാർഡ് വാങ്ങുമ്പോഴെല്ലാം ആധാർ വെരിഫിക്കേഷൻ ഇക്കാലത്ത് നടത്താറുണ്ട് – നിലവിലുള്ള കാർഡ് കേടാകുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ സിം കാർഡ് വീണ്ടും ഇഷ്യൂ ചെയ്യുന്നതിന് പോലും ഈ പ്രക്രിയ  ആവശ്യമായി വരുമെന്ന് പുതിയ നിയമങ്ങൾ ഉറപ്പാക്കുന്നു. ഒരു പുതിയ സിമ്മിന്റെ കാര്യത്തിൽ പിന്തുടരുന്ന അതേ സ്ഥിരീകരണ പ്രക്രിയ ഇവിടെയും നടത്തണമെന്നാണ് നിർദേശം.

കേടായതോ, നഷ്ടപെട്ടതോ ആയ സിംകാർഡിനു പകരം ഡ്യൂപ്ലിക്കേറ്റ് എടുക്കുമ്പോൾ  നിങ്ങളുടെ വിലാസവും മറ്റ് വിശദാംശങ്ങളും ആദ്യം മുതൽ വീണ്ടും പരിശോധിക്കപ്പെടും.

ഒന്നിലധികം സിം കാർഡ് വിതരണം ചെയ്യാൻ നിയന്ത്രണം

പുതിയ നിയമ പ്രകാരം ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഇഷ്യു ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്.  ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി വാങ്ങാൻ കഴിയൂ. അവ കൈമാറുന്നത് നിയമാനുസൃതമായി വാണിജ്യപരമായിരിക്കണം.  വ്യക്തികൾക്ക് ഒരു ഐഡിയിൽ ഇനി മുതൽ  പരമാവധി ഒൻപത് സിം കാർഡുകൾ വരെയാണ്  ലഭിക്കുക.

ഡീആക്ടിവേറ്റ് ആകുന്ന സിമ്മിന് 90 ദിവസത്തെ പരിരക്ഷ

 ഒരു സിം കാർഡ് ഡിആക്ടീവായി 90 ദിവസത്തിന് ശേഷം മാത്രമേ ആ നമ്പർ മറ്റൊരാൾക്ക് അനുവദിക്കൂ. പുതിയ നിയമങ്ങൾ പാലിക്കുന്നതിന് സിം വിൽക്കുന്ന വെണ്ടർമാർ നവംബർ 30-നകം കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിൽ  രജിസ്റ്റർ ചെയ്യണം.  നിയമ ലംഘനം നടത്തി വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇവർ സിം കാർഡുകൾ വിറ്റാൽ10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിച്ചേക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version