എന്താവശ്യത്തിനും ഗൂഗിളിനെ ആശ്രയിക്കുന്ന ഒരു ശീലം ഗൂഗിൾ നേടിയെടുത്ത വിശ്വാസ്യതക്ക് തെളിവാണ്. ഏത് ചോദ്യത്തിനും ഉത്തരം ലഭിക്കുന്ന പ്ലാറ്റ്ഫോമിൽ പക്ഷെ  സുരക്ഷയുടെ കാര്യത്തില്‍ ഗൂഗിള്‍ വളരെ ശ്രദ്ധാലുവാണ്.

സുരക്ഷ സംബന്ധിച്ച്‌ ഗൂഗിളിന് അതിന്റേതായ പ്രത്യേക നയമുണ്ട്, അത് ശക്തമായി പിന്തുടരുന്നു. ഗൂഗിള്‍ അത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രാദേശിക നിയമങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഗൂഗിളില്‍ എന്തെങ്കിലും തിരയുന്നതിന് മുമ്പ് നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഗൂഗിള്‍ സെര്‍ച്ചില്‍ ചില വിവരങ്ങളും വാക്കുകളും തിരയുന്നത് നിയമപരമായ കുറ്റമാണ്. ഇന്ത്യൻ നിയമത്തില്‍, ഇത് സൈബര്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു, നിരോധിത കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം. മാത്രമല്ല, കനത്ത പിഴയും ഈടാക്കിയേക്കാം. ഗൂഗിള്‍ സെര്‍ച്ചില്‍ ഏതൊക്കെ കാര്യങ്ങളാണ് നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുകയെന്ന് അറിയാം.
 
1. ആയുധങ്ങളോ ബോംബുകളോ നിര്‍മിക്കുന്ന രീതി:

ഗൂഗിള്‍ സെര്‍ച്ചില്‍ അബദ്ധത്തില്‍ പോലും ബോംബുകളോ ആയുധങ്ങളോ നിര്‍മിക്കുന്ന രീതി തിരയരുത്. ഇത് ഇന്ത്യൻ നിയമപ്രകാരം കുറ്റമായി കണക്കാക്കപ്പെടുന്നു. ആരെങ്കിലും ഇത് ചെയ്താല്‍, ഐപി വിലാസം ഉടൻ തന്നെ സൈബര്‍ സെല്ലിലേക്ക് പോകുകയും വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയും നിങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാം.

2. കുട്ടികളുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട തിരച്ചില്‍:

കുട്ടികളുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തിരയുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ഇത് സെൻസിറ്റീവ് ആയി കണക്കാക്കുകയും അത്തരം കാര്യങ്ങള്‍ തിരയുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാം. പിഴ ഈടാക്കാം അല്ലെങ്കില്‍ ജയിലിലായെന്നും വരാം.

3. കുട്ടികളുടെ അശ്ലീലം:

ഗൂഗിള്‍ സെര്‍ച്ചില്‍ ചൈല്‍ഡ് പോണ്‍ അഥവാ കുട്ടികളുടെ അശ്ലീലം സെര്‍ച്ച്‌ ചെയ്യുന്നത് നിയമപരമായ കുറ്റമാണ്. ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് വളരെ കര്‍ശനമായ നിയമങ്ങളുണ്ട്. കേന്ദ്ര, സംസ്ഥാന ഐടി മോണിറ്ററിങ് സെല്ലുകൾ ഇതും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരെങ്കിലും ആവര്‍ത്തിച്ച്‌ അന്വേഷിച്ചാല്‍ പിഴയും, ജയിൽവാസവും നിങ്ങളെ തേടിയെത്തും.

4. ഹാക്കിംഗ് രീതികള്‍:

ഹാക്കിംഗ് രീതികള്‍ക്കായി ഗൂഗിളിൽ തിരയുന്നതും നിയമപരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. ഐടി സെല്ലും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ആരെങ്കിലും ആവർത്തിച്ചു തിരച്ചില്‍ നടത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാം.

5. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം:

ഗൂഗിള്‍ സെര്‍ച്ചില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണുകയോ തിരയുകയോ ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. ലൈംഗികാതിക്രമത്തിന് ഇരയായ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ദുരുപയോഗത്തിന് ഇരയായ വ്യക്തിയെ കുറിച്ചുള്ള ഏതൊരു വിവരവും, അവരുടെ ഐഡന്റിറ്റി അല്ലെങ്കിൽ കുറ്റകൃത്യത്തെക്കുറിച്ചുള്ള ഏതെങ്കിലും വിശദാംശങ്ങളും ഉൾപ്പെടെ, രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.  

മാധ്യമങ്ങളിലോ ഓൺലൈൻ മാധ്യമങ്ങളിലോ അത്തരമൊരു സ്ത്രീയുടെ ഒരു ചിത്രവും പ്രത്യക്ഷപ്പെടാൻ പാടില്ല. പിടിക്കപ്പെട്ടാൽ ജയിലിൽ പോയേക്കാം.

6. ഫിലിം പൈറസി

ഇന്ത്യയിലെ സിനിമ വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന ഒരു നിയമ ലംഘന പ്രവർത്തനമാണ് സിനിമ പൈറസി. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ ഏറെ തളർത്തികൊണ്ടിരിക്കുന്നതും ഈ പൈറസിയാണ്. നിങ്ങൾ സിനിമാ പൈറസിയിൽ ഏർപ്പെട്ടാൽ, 1952ലെ സിനിമാട്ടോഗ്രാഫി ആക്ട് അനുസരിച്ച് നിങ്ങൾക്ക് കുറഞ്ഞത് മൂന്ന് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം.

എന്നാൽ നിങ്ങൾ നിയമവിരുദ്ധമായ കാര്യങ്ങൾക്കായി തിരയുകയാണെങ്കിൽ Google നിങ്ങളുടെ വിവരങ്ങൾ അധികൃതർക്ക് നേരിട്ട്  റിപ്പോർട്ടുചെയ്യുകയോ ട്രാക്കുചെയ്യുകയോ ചെയ്യില്ല. സാധാരണ ഗതിയിൽ അത്തരം തിരയലുകൾ ഏതെങ്കിലും സർക്കാർ ഏജൻസികളോട് Google റിപ്പോർട്ട് ചെയ്യുന്നില്ല.

മിക്ക കേസുകളിലും ഓൺലൈനിൽ എന്തും തിരയുന്നത് തികച്ചും നിയമപരമാണ്, എന്നാൽ ആ തിരയലുകൾ ഒരു കുറ്റകൃത്യവുമായോ സാധ്യതയുള്ള കുറ്റകൃത്യവുമായോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്കെതിരെ നിയമനടപടിയെടുക്കുക അതാതു രാജ്യത്തെ നിയമങ്ങളെ അടിസ്ഥാനമാക്കിയാകും.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version