ഊർജ സ്വയംപര്യാപ്തതയിലേക്ക് കേരളത്തെ നയിക്കാൻ റൂഫ് ടോപ്പ് സോളാർ സൊല്യൂഷൻ (പുരപ്പുറ സൗരോർജം) സ്ഥാപനമായ ഫ്രയർ എനർജി (Freyr Energy). സംസ്ഥാനത്തെ 2,000 വീടുകളിൽ അടുത്ത വർഷത്തോടെ ഫ്രയർ എനർജിയുടെ നേതൃത്വത്തിൽ പുരപ്പുറ സോളാർ പാനലുകൾ നൽകും. രാജ്യത്തെ 27 സംസ്ഥാനങ്ങളിലെ ബിസിനസുകൾക്കും വീടുകൾക്കും പുരപ്പുറ സോളാർ സംവിധാനം ഫ്രയർ എനർജി നൽകിയിരുന്നു. സംസ്ഥാനത്ത് ഹൗസിംഗ് സൊസൈറ്റുകളുടെയും മറ്റും ആവശ്യത്തിന് അനുസരിച്ചായിരിക്കും സോളാർ പാനലുകൾ സ്ഥാപിക്കുകയെന്ന് ഫ്രയർ എനർജി പറഞ്ഞു.

വീടുകൾക്ക് സൗരോർജം

ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ സൗരോർജ പാനലുകൾ സംസ്ഥാന വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ വീടുകളിൽ സ്ഥാപിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ 800 വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനായിരുന്നു വൈദ്യുതി ബോർഡിന്റെ പദ്ധതി. ഇതുവരെ 400 വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് സൗരോർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വൈദ്യുതി ബോർഡുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഫ്രയറിന്റെ തീരുമാനം.

സൺപ്രോ ആപ്പ്

വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ താത്പര്യമുള്ളവർക്ക് ഐഒഎസ്, ആൻഡ്രോയ്ഡ് ആപ്പ് സ്റ്റോറിൽ നിന്ന് സൺപ്രോ+ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പിൽ വില, തിരിച്ചടവ് വിവരങ്ങൾ ലഭ്യമാണ്. ഫ്രയറിന്റെ സോളാർ മേഖലയിലെ വിദഗ്ധരോട് സംശയങ്ങളും മറ്റും ചോദിക്കുകയും ചെയ്യാം. ഏത് ഉത്പന്നം വാങ്ങണം എന്നത് മുതൽ സ്ഥാപിച്ച് കഴിഞ്ഞതിന് ശേഷമുള്ള അറ്റുകുറ്റ പണികൾക്ക് വരെ ഫ്രയറിന്റെ പിന്തുണ ലഭിക്കും.  

ഗാർഹിക-ചെറുകിട ബിസിനസുകൾക്കും മറ്റും ഉപയോഗിക്കാൻ പറ്റുന്ന സോളാർ പാനലുകൾ ഫ്രയർ ഉത്പാദിപ്പിക്കുന്നുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് താങ്ങാൻ പറ്റുന്ന വിലയ്ക്കാണ് സോളാർ പാനലുകൾ മാർക്കറ്റിലെത്തിക്കുന്നതെന്ന് ഫ്രയർ പറയുന്നു. സോളാർ പാനലുകൾക്ക് 5 വർഷം വരെ വായ്പയും ഫ്രയർ നൽകുന്നുണ്ട്. അതിനാൽ തന്നെ വൈദ്യുതിയിൽ നിന്ന് സോളാർ പാനലുകളിലേക്ക് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മാറാൻ പറ്റും.

സോളാർ പാനലുകൾ ഉപയോഗിക്കുന്നതിലൂടെ വീടുകളിലെ വൈദ്യുതി ബില്ല് കുറയുമെന്ന് മാത്രമല്ല, ഹരിത ഊർജത്തിലൂടെ സംസ്ഥാനത്തിന്റെ കാലാവസ്ഥാ മാറ്റത്തിന് ഒരുപരിധി വരെ തടയിടാനും പറ്റുമെന്ന് ഫ്രയർ പറയുന്നു. കേരളത്തിലെ മാർക്കറ്റിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും നേട്ടമുണ്ടാക്കാൻ പറ്റുമെന്നും ഫ്രയർ എനർജി കോ-ഫൗണ്ടർ രാധിക ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

Freyr Energy is driving energy self-sufficiency in Kerala by installing solar panels on 2,000 homes. The initiative, expanding nationwide, includes a user-friendly SunPro+ app for information and expert connections, emphasizing affordability. Freyr’s efforts aim to accelerate Kerala’s transition to sustainable energy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version