ബികെ ബിർളാ ഗ്രൂപ്പിന്റെ പക്കൽ നിന്ന് 5,379 കോടി രൂപയ്ക്ക് കെസോറാം ഇൻഡസ്ട്രീസിനെ സ്വന്തമാക്കുകയാണ് അൾട്രാ ടെക് സിമന്റ് (UltraTech Cement).
ലോകത്തിലെ തന്നെ മൂന്നാമത്തെ സിമന്റ് നിർമാതാക്കളായ അൾട്രാ ടെക്ക് ദക്ഷിണേന്ത്യയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നാണ് വിലയിരുന്നത്. ബിർളാ ഗ്രൂപ്പിന്റെ കുടുംബകാര്യമായാണ് കൈമാറ്റം നടന്നത് എന്ന പ്രത്യേകതയുമുണ്ട്. ബികെ ബിർളയുടെ കൊച്ചുമകൻ കുമാർ മംഗളം ബിർളയാണ് അൾട്രാ ട്രെക്കിന്റെ ഉടമകളായ എവി ബിർളാ ഗ്രൂപ്പിനെ നയിക്കുന്നത്.
നോട്ടം ദക്ഷിണേന്ത്യയിലേക്ക്
ദക്ഷിണേന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള അൾട്രാ ടെക് സിമന്റ് കുറച്ച് വർഷങ്ങളായി ശ്രമം നടത്തുന്നുണ്ട്. ദക്ഷിണേന്ത്യൻ മാർക്കറ്റിൽ കണ്ണുവെച്ചാണ് അൾട്രാ ടെക് വമ്പനേറ്റെടുപ്പിന് തയ്യാറായത്. ദക്ഷിണേന്ത്യയിൽ തനിച്ച് ആധ്യപത്യമുറപ്പിക്കാൻ അൾട്രാടെക് സിമന്റിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ സിമന്റ് മാർക്കറ്റ് വലിയ മത്സരം കാഴ്ചവെക്കുന്ന സമയത്ത്. ദക്ഷിണേന്ത്യയിൽ സിമന്റ് മാർക്കറ്റിൽ 11% ആണ് അൾട്രാടെക്കിന്റെ സാന്നിധ്യം. ഇത് 21% ആയി ഉയർത്താൻ കെസോറാമിന്റെ ഏറ്റെടുക്കലിലൂടെ സാധിക്കും.
ബികെ ബിർളാ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പിലുള്ള കെസോറാമിന് കർണാടകയിലെ സെദത്തും തെലുങ്കാനയിലെ ബസന്ദ്നഗറിലും രണ്ട് സിമന്റ് നിർമാണ ഫാക്ടറികളുണ്ട്. കൂടാതെ മഹാരാഷ്ട്രയിലെ സോലാപൂരിൽ പാക്കിംഗ് പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്. കെസോറാമിനെ ഏറ്റെടുക്കുന്നതോടെ ഈ നിർമാണ-പാക്കിംഗ് യൂണിറ്റുകളുടെ പ്രവർത്തനം അൾട്രാടെക്കിന്റെ നിയന്ത്രണത്തിലാകും. 2022-23 കാലഘട്ടത്തിൽ കെസോറാമിന്റെ ആകെ വരുമാനം 3,533 കോടിയായിരുന്നു. മഞ്ജുശ്രീ ഖൈതനാണ് കെസോറാമിനെ നയിക്കുന്നത്.
നേട്ടം നിക്ഷേപകർക്ക്
ബികെ ബിർളാ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പിലുള്ള കെസോറാമിന്റെ ബിസിനസ് മൂല്യം, കടബാധ്യതകളടക്കം ഏകദേശം 7,600 കോടി രൂപയാണ്.
കെസോറാമിന്റെ സിമന്റ് ബിസിനസ് അൾട്രാ ടെക്കുമായി ലയിപ്പിക്കാൻ കമ്പനി ബോർഡ് സമ്മതം അറിയിച്ചിട്ടുണ്ട്. കച്ചവടത്തിൽ ഷെയർഹോൾഡർമാർക്കും ലാഭമുണ്ട്. 10 രൂപയുടെ ഓരോ 52 കെസോറാം ഷെയറുകൾക്കും അൾട്രാടെക് സിമന്റിന്റെ ഒരു ഷെയർ ലഭിക്കും.
അൾട്രാടെക്കിന്റെ ഏറ്റെടുക്കൽ ഇന്ത്യൻ സിമന്റ് ബിസിനസിനും പുത്തനുണർവ് നൽകും.
The flagship company of the BK Birla Group, Kesoram Industries, is preparing to sell its cement division to Kolkata-based UltraTech Cement in an all-share transaction valued at about INR 7,600 crore, including debt, according to a PTI report. Kesoram declared that the demerger of its cement company under a scheme of arrangement has been accepted by the board. As part of the agreement, stockholders will receive one UltraTech Cement share for every 52 Kesoram shares, which are valued at INR 10.