പ്രമുഖ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം ഏകദേശം ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം ഉയർന്ന നിലയിലെത്തി. ഒരു ബിറ്റ്കോയിന് 40,000 ഡോളറാണ് തിങ്കളാഴ്ചത്തെ വില. 2022 മേയ് മാസത്തിന് ശേഷം ആദ്യമായിട്ടാണ് ബിറ്റ് കോയിന് ഈ വില ലഭിക്കുന്നത്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെ ആവശ്യകത കൂടിയതും പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് ബിറ്റ്കോയിന്റെ മൂല്യം കൂട്ടിയതെന്നാണ് വിലയിരുത്തൽ.

ക്രിപ്റ്റോ എക്സ്ചേഞ്ചിൽ മുൻപന്തിയിലായിരുന്ന ബിനാൻസിന്റെ (Binance) ഫൗണ്ടർ ചാങ്പെങ് സാവോ, എഫ്ടിഎക്സിന്റെ (FTX) സാം ബാങ്ക്മാൻ എന്നിവർ നടത്തിയ തട്ടിപ്പിൽ തട്ടിയുള്ള ക്രിപ്റ്റോയുടെ വീഴ്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ മടങ്ങി വരവ് കൂടിയാണിത്.

വലിയ പ്രതീക്ഷകൾ
തിങ്കളാഴ്ച സിംഗപ്പൂർ എക്സ്ചേഞ്ചിൽ 40,099 ഡോളറിനാണ് ടോക്കൺ ട്രേഡ് ചെയ്തത്. ഒറ്റയടിക്ക് 142% ആണ് മൂല്യം ഉയർന്നത്. പണപ്പെരുപ്പം കുറയുന്നതോടെ നിരക്ക് വർധനയിൽ ഫെഡറൽ റിസർവ് ഇളവ് കൊണ്ടുവരുമെന്നാണ് നിക്ഷേപകർ കരുതുന്നത്.

അടുത്ത വർഷം നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിക്ഷേപകർ തള്ളിക്കളയുന്നില്ല. കൂടാതെ യുഎസിന്റെ ആദ്യത്തെ സ്പോട്ട് ബിറ്റ് കോയിൻ ഇടിഎഫ്, ബ്ലാക്ക് റോക്ക് (BlackRock Inc) ലോഞ്ച് ചെയ്യുന്നത് കാത്തിരിക്കുകയാണ് ഡിജിറ്റൽ ആസ്തി വിപണി. ജനുവരിയോടെ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ അംഗീകാരം സ്പോട്ട് ബിറ്റ് കോയിൻ ഇടിഎഫിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Bitcoin surged to $40,000, marking its highest value since May 2022, as the leading digital asset extended its rebound in 2023. The increase is attributed to expectations of interest-rate reductions and growing demand from exchange-traded funds, according to a Bloomberg report.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version