നാഴിയൂരി പാല് കൊണ്ട് നാടാകെ കല്യാണം നടത്തിയിരുന്നതൊക്കെ പണ്ടായിരുന്നു. ഇപ്പോൾ കെങ്കേമമായ ആഘോഷങ്ങളാണ് ഇന്ത്യയിൽ ഓരോ വിവാഹവും. വിവാഹത്തിന് ആളെ വിളിക്കുന്നത് കുറഞ്ഞെങ്കിലും ആഘോഷങ്ങളുടെ മാറ്റ് അനുദിനം കൂടുകയാണ്. കല്യാണത്തിന് ആളെ കുറച്ച് ആ തുകയും കൂടി വിവാഹം പൊടിപൊടിക്കാൻ ചെലവഴിക്കുകയാണ് ബഹുഭൂരിപക്ഷവും.

ബിഗ് ഫാറ്റ് വെഡ്ഡിംഗ്

കല്യാണ ആഘോഷങ്ങൾക്ക് ചെലവഴിക്കുന്ന കാര്യത്തിൽ കേരളവും ഒട്ടും പിന്നിലല്ല. സ്വന്തം നാട്ടിൽ എന്തിന് രാജ്യത്ത് പോലും കല്യാണം നടത്താൻ ആളുകൾക്ക് താത്പര്യമില്ല. ബിഗ് ഫാറ്റ് ഇന്ത്യൻ വെഡ്ഡിംഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അതിസമ്പന്ന ഇന്ത്യൻ കല്യാണങ്ങളുടെ വേദി ഇപ്പോൾ രാജ്യത്തിന് പുറത്താണ്. പണം ഒഴുകുന്നതും മറുനാടുകളിലേക്ക് അതുകൊണ്ടാണ് അതിസമ്പന്നർ വിവാഹങ്ങൾ രാജ്യത്തിന് പുറത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മൻകീ ബാത്തിൽ അഭ്യർത്ഥിച്ചതും.

കല്യാണമേളം, ഇന്ത്യയ്ക്ക് നഷ്ടമോ


വരുന്ന 4 ആഴ്ചകളിൽ രാജ്യത്തുടനീളം 35 ലക്ഷത്തോളം വിവാഹങ്ങൾ നടക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സിന്റെ കണക്ക്. ഈ കല്യാണാഘോഷങ്ങൾക്ക് 4.25 ലക്ഷം കോടി രൂപയെങ്കിലും വിവാഹ അനുബന്ധ പർച്ചേസിനും സേവനങ്ങൾക്കും പൊടിയുമെന്നാണ് വിലയിരുത്തുന്നത്. ഇതിൽ ഒരു നിശ്ചിത ശതമാനമെങ്കിലും ഇന്ത്യയ്ക്ക് പുറത്താണ് വേദി നിശ്ചയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാൻ തായ്‌ലാൻഡ്, മലേഷ്യ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെല്ലാം വീസ നിയന്ത്രണങ്ങളിൽ വരെ ഇളവ് നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.

മിഡിൽ ഈസ്റ്റും, സൗത്ത് ഈസ്റ്റ് ഏഷ്യയുമെല്ലാം ഇന്ത്യയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആഗ്രഹിക്കുന്നവരുടെ പ്രിയ ഇടങ്ങളാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന രാജ്യം തുർക്കിയാണ്. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് വിവാഹം നടത്തുന്നത് രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. വിവാഹങ്ങൾ മറ്റു നാടുകളിൽ നടത്തുമ്പോൾ അവിടങ്ങളിലേക്കാണ് പണം ഒഴുകുന്നത്. ഇന്ത്യയിലെ വിവാഹ ബിസിനസിനെ കൂടിയാണ് ഇത് ബാധിക്കുന്നത്.

Prepare for a dazzling return of the great Indian wedding season! This year, festivities are reaching new heights, featuring ticketed weddings, themed receptions, and extravagant experiences like live performances on charter flights and lively game nights. The surge in spending on luxury and creative ideas, embraced by both major and local retailers, promises one of the most opulent and memorable wedding seasons in recent times. Join us as we explore the unfolding extravagance and glitz that define this year’s celebratory landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version