കർണാടകയിൽ വലിയ നിക്ഷേപത്തിനൊരുങ്ങി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ഡ്രൈവർ ലോജിസ്റ്റിക്സാണ് (Driver Logistics) കർണാടകയിൽ 150 കോടിയുടെ നിക്ഷേപം നടത്താൻ പോകുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് 525 കോടിയുടെ നിക്ഷേപക പദ്ധതികൾ തിങ്കളാഴ്ച ഡ്രൈവർ ലോജിസ്റ്റിക്സ് പ്രഖ്യാപിച്ചിരുന്നു.
ഇതിൽ 30% കർണാടകയിൽ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കർണാടക പ്രോജക്ടിലേക്ക് നീക്കിവെച്ച 150 കോടി, 32,000 ചതുരശ്ര അടി മൾട്ടി ക്ലൈന്റ് വെയർഹൗസ് പണിയാനും ബംഗളൂരുവിലെ മകാലിയിൽ പാർഷ്യൽ ട്രക്ക് ലോഡ് ഫസിലിറ്റി (പിടിഎൽ) സ്ഥാപിക്കാനും വിനിയോഗിക്കും. അടുത്ത ആറുമാസത്തിൽ കർണാടകയാകെ 7 ചെറിയ ഹബ്ബുകൾ പണിയാനും തീരുമാനമായിട്ടുണ്ട്.
ഡ്രൈവർ ലോജിസ്റ്റിക്സിന്റെ ആകെ മൊത്തം ബിസിനസിന്റെ 35% കർണാടകയുടെ സംഭാവനയാണ്. നിലവിൽ കർണാടകയിൽ മാത്രമായി 4 ലക്ഷം ചതുരശ്ര അടിയിൽ ഗ്രേഡ് എ വെയർഹൗസിനുള്ള സ്ഥലമുണ്ട്. ഇതിന് പുറമേ 1 മില്യൺ ചതുരശ്ര അടിയിൽ ഗ്രേഡ് എ വെയർഹൗസ് കൂടി പണിയും. ബൂട്ട്സ്ട്രാപ്പ്ഡ് ലോജിസ്റ്റിക്സ് കമ്പനിയായ ഡ്രൈവർ ലോജിസ്റ്റിക്സിൽ നിലവിൽ 350 ജീവനക്കാരുണ്ട്. ഇവരെ കൂടാതെ കർണാടകയിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി 150 ജീവനക്കാരെ കൂടി കമ്പനി നിയമിക്കും.
ഗോദ്റേജ്, വേൾപൂൾ, നെസ്‌ലേ, ജെഎസ്ഡബ്ല്യൂ പെയ്ന്റ്സ് തുടങ്ങി 34 എന്റർപ്രൈസുകൾക്കൊപ്പമാണ് കമ്പനി പ്രവർത്തിക്കുന്നത്. ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന, കേരള, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങിലായി 100 വെയർഹൗസുകൾ പണിയാനും കമ്പനിക്ക് പദ്ധതിയുണ്ട്.
In a strategic move, Kochi-based logistics firm Driver Logistics revealed its ambitious investment plan of INR 525 crore over the next five years. A significant portion, amounting to 30%, will be directed towards Karnataka, the company’s largest market, where it plans to enhance its infrastructure and presence.