ഇന്ത്യൻ വിമാന, പ്രതിരോധ ഉല്പാദന മേഖലക്ക് Make in India കുതിപ്പേകാൻ 2.2 ലക്ഷം കോടി രൂപയുടെ മൂലധന ഏറ്റെടുക്കൽ നിർദേശങ്ങൾക്ക് പ്രതിരോധ മന്ത്രാലയം പ്രാഥമിക അനുമതി നൽകി. 97 തേജസ് യുദ്ധവിമാനങ്ങളും 156 പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും, നിലവിലുള്ള 84 സുഖോയ്-30എംകെഐ ജെറ്റുകളുടെ നവീകരണവും ഉൾപ്പെടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിന് ഉത്തേജനം നൽകുന്നതാണ് പ്രതിരോധസംഭരണസമിതി (DAC) യുടെ ഈ ചരിത്രപരമായ തീരുമാനം.  

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ 400 പുതിയ ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റങ്ങൾക്ക് ആവശ്യമായ 9,900 കോടി രൂപയുടെ അംഗീകാരവും (AoN) ശരിവച്ചു.

പ്രാഥമിക അനുമതി നൽകിയ നിലവിലെ കരാറുകൾ പ്രകാരം
നാവികസേനയ്ക്ക് ഏകദേശം 8,400 കോടി രൂപ ചെലവിൽ ഫ്രണ്ട്‌ലൈൻ യുദ്ധക്കപ്പലുകൾക്ക് “ഒരു പ്രാഥമിക ആക്രമണ ആയുധം” എന്ന നിലയിൽ 450 ഭാരം കുറഞ്ഞ മീഡിയം റേഞ്ച് ആന്റി-ഷിപ്പ് മിസൈലുകൾ ലഭിക്കും.
യഥാർത്ഥ കരാറുകളിൽ ഒപ്പുവെക്കുന്നതിന് മുമ്പ് സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

AoN-കൾ അനുവദിച്ച സേനാ വിഭാഗങ്ങളുടെ 22 പ്രതിരോധ നിർദ്ദേശങ്ങളിൽ, 2.2 ലക്ഷം കോടി രൂപയുടെ (98%) ഏറ്റെടുക്കലുകൾ ആഭ്യന്തര വ്യവസായങ്ങളിൽ നിന്നായിരിക്കും.

പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന് (എച്ച്എഎൽ) മെഗാ പ്രൊജെക്ടുകൾക്കായി വൻ ഓർഡറുകൾ ലഭിച്ചതാണ് പ്രധാന നേട്ടം. 67,000 കോടി രൂപയ്ക്ക് 97 എണ്ണം 4.5 തലമുറ തേജസ് മാർക്ക്-1 എ യുദ്ധവിമാനങ്ങളും, 53,000 കോടി രൂപയ്ക്ക് 156 പ്രചന്ദ് ഹെലികോപ്റ്ററുകളും വാങ്ങാം. ഇവയിൽ കര സേനയ്ക്ക് 90 എണ്ണവും, ഐഎഎഫ് നു 66 എണ്ണവും ലഭിക്കും.  

63,000 കോടി രൂപ ചെലവിൽ ഐഎഎഫ് കോംബാറ്റ് ഫ്‌ളീറ്റിൽ നിലവിലുള്ള 260 റഷ്യൻ  സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങളിൽ 84 എണ്ണത്തെ തദ്ദേശീയമായി രൂപകൽപന ചെയ്ത ആയുധങ്ങൾ, റഡാറുകൾ, ഏവിയോണിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് എച്ച്എഎൽ നവീകരിക്കും. രൂപകല്പനയുടെയും വികസനത്തിന്റെയും ഘട്ടം ഉൾപ്പെടെ ഈ 84 സുഖോയികളുടെ നവീകരണത്തിന് ഏകദേശം ഒരു ദശാബ്ദമെടുക്കും.

ഏകദേശം 40,000 കോടി രൂപയ്ക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമിക്കുന്ന രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനായുള്ള (ഐഎസി-2) എഒഎൻ അടുത്ത DAC യോഗത്തിൽ പരിഗണിക്കാനായി മാറ്റി വച്ചു.

2021 ഫെബ്രുവരിയിൽ എച്ച്‌എഎല്ലുമായി ഒപ്പുവച്ച 46,898 കോടി രൂപയുടെ കരാർ പ്രകാരം 83 മൾട്ടി തേജസ് യുദ്ധവിമാനങ്ങൾ ആണ് വ്യോമസേനക്ക്  ലഭിക്കേണ്ടത്. 2024 ഫെബ്രുവരി-ഫെബ്രുവരി 2028 സമയപരിധിക്കുള്ളിൽ 83 മെച്ചപ്പെടുത്തിയ തേജസ് വിമാനങ്ങളുടെ നാലാം തലമുറയിൽ പെട്ട മാർക്ക്-1എ ജെറ്റുകൾ കൈമാറുന്നതിന് എച്ച്എഎൽ അതിന്റെ വാർഷിക ഉൽപ്പാദന നിരക്ക് വർദ്ധിപ്പിക്കേണ്ടതുണ്ട്. അവയ്ക്ക് പിന്നാലെയാണ് തേജസ് മൾട്ടിറോൾ 97 ജെറ്റുകൾ കൂടി വാങ്ങുവാനുള്ള പ്രാഥമിക അനുമതി.
അത്യാധുനിക റഡാറുൾപ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ഈ വിമാനത്തിന് ആകാശത്തു വെച്ചുതന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്.

സിയാച്ചിൻ ഗ്ലേസിയർ, കിഴക്കൻ ലഡാക്ക് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള പ്രചന്ദ് ഹെലികോപ്റ്ററുകൾ 3,887 കോടി രൂപക്ക് 156 എണ്ണമാണ് വാങ്ങുക. 20 എംഎം ടററ്റ് തോക്കുകളും 70 എംഎം റോക്കറ്റ് സംവിധാനങ്ങളും എയർ ടു എയർ മിസൈലുകളും ഘടിപ്പിച്ച 5.8 ടൺ ഭാരമുള്ള പ്രചന്ദ് പോലൊരു പർവത യുദ്ധ ശേഷിയുള്ള ഹെലികോപ്ടറിന്റെ ആവശ്യം 1999 ലെ കാർഗിൽ യുദ്ധകാലത്താണ് ആദ്യമായി തിരിച്ചറിഞ്ഞത്. ലൈറ്റ് പോർഹെലികോപ്റ്ററുകളായ പ്രചണ്ഡിന്റെ ആദ്യബാച്ച് കഴിഞ്ഞ വർഷമാണ് വ്യോമസേനയുടെയും കരസേനയുടെയും ഭാഗമായത്.

ഇരട്ട എൻജിനോടുകൂടിയ കോപ്റ്ററിന് 21,000 അടി ഉയരത്തിൽ പറക്കാൻ കഴിയും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version