ഹരിത ഊർജ പദ്ധതികൾക്ക് വേണ്ടി 12,490 കോടി രൂപ വകയിരുത്തി കേരളം. സംസ്ഥാനത്തിന്റെ ഹരിത ഹൈഡ്രജൻ വാലി പ്രോജക്ടിന്റെ ഒന്നാം ഘട്ടത്തിന് വേണ്ടി 90 കോടി രൂപയും ഹരിത ഗതാഗത ഇടനാഴി പദ്ധതിക്ക് (Green Transport Corridor Project) വേണ്ടി 12,400 കോടി രൂപയുമാണ് വകയിരുത്തിയത്. 2040ഓടെ സമ്പൂർണ ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ കൺസ്യൂമിംഗ് സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.രാജ്യത്ത് ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ മിഷൻ ആരംഭിച്ച ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.

90 കോടി രൂപയാണ് ഹരിത ഹൈഡ്രജൻ വാലി പ്രോജക്ടിന് വേണ്ടി നീക്കിവെക്കുന്നത്. തുക പദ്ധതിക്ക് കീഴിൽ 3 ഹരിത ഹൈഡ്രജൻ വാലി പ്ലാറ്റ്ഫോമുകൾ നിർമിക്കാൻ ഉപയോഗിക്കും. സംസ്ഥാനത്തിന്റെ ഹരിത ഹൈഡ്രജൻ ശൃംഖലയിൽ നിർമാണം, വിതരണം, ഗതാഗതം എന്നിവയ്ക്ക് വേണ്ടിയും തുക ചെലവഴിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ വാലി നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊച്ചിയിൽ ഹൈഡ്രജൻ വാലി നിർമിക്കാൻ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെയും ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെയും അനുമതിക്ക് കാത്ത് നിൽക്കുകയാണ് സംസ്ഥാനം. വിഴിഞ്ഞത് പദ്ധതിക്കായി രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.


ഹൈഡ്രജൻ വാലിക്കായി മിഷൻ ഇന്നോവേഷന്റെ കീഴിൽ വിവിധ ഏജൻസികളിൽ നിന്ന്  ശാസ്ത്ര സാങ്കേതിക വകുപ്പ് താത്പര്യപത്രം ക്ഷണിച്ചിരുന്നു. 23 രാജ്യങ്ങളുടെ പങ്കാളിത്തതോടെയാണ് മിഷൻ ഇന്നോവേഷൻ നടപ്പാക്കുന്നത്. ക്ലീൻ എനർജി എല്ലാവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഹരിത സാമ്പത്തിക വാണിജ്യ ഇടനാഴി

സംസ്ഥാനത്തിന്റെ പ്രധാന ഗതാഗത ഇടനാഴികളായ കടലോര- മലയോര ഹൈവേകളും, പടിഞ്ഞാറൻ തീര കനാലുകളും ഹരിത സാമ്പത്തിക വാണിജ്യ ഇടനാഴികളായി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതിന് വേണ്ടിയാണ് 12,400 കോടി രൂപ നീക്കിവെക്കുന്നത്. ഇതിൽ 2,400 കോടി രൂപ പടിഞ്ഞാറൻ തീര കനാൽ പ്രോജക്ടിന് വേണ്ടി നീക്കിവെക്കും. 300 കോടി രൂപ ഭൂമിയേറ്റെടുപ്പിന് വിനിയോഗിക്കുകയും ചെയ്യും. തീരദേശ ഹൈവേ പദ്ധതിക്ക് ഏകദേശം 6,500 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം മലയോര ഹൈവേയ്ക്ക് വേണ്ടി 3,500 കോടിയും നീക്കിവെക്കും.

ചാർജിംഗ് സ്റ്റേഷനുകൾ

വിഴിഞ്ഞം മുതൽ കൊച്ചി വരെ ഹൈഡ്രജൻ-ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെയും മറ്റും ശൃംഖല നിർമിക്കാനും പദ്ധതിയിൽ ഉദ്ദേശിക്കുന്നുണ്ട്. ഹൈഡ്രജൻ ജനറേഷൻ, ഒഴുകുന്ന സോളാർ പവർ പ്രോജക്ടുകൾ എന്നിവ സംയോജിപ്പിച്ചായിരിക്കും ഇവയുടെ നിർമാണം. 2027ഓടെ തീരദേശ ഹേവ പദ്ധതി പൂർത്തിയാക്കാൻ പറ്റുമെന്നാണ് കണക്കാക്കുന്നത്. തിരുനന്തപുരം പൂവാറിൽ നിന്ന് തുടങ്ങി കാസർഗോഡ് തലപ്പടി വരെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം എന്നിവിടങ്ങളിലെ തുറമുഖങ്ങളെയും മറ്റു ചെറിയ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടായിരിക്കും ഹൈവേ നിർമിക്കുന്നത്. തീരദേശ ഹൈവേ നിർമാണത്തിന് 68 പ്രദേശങ്ങളിലായി 181 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. മലയോര ഹൈവേ പ്രോജക്ട് 2026ഓടെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗവേഷണ മേഖലയെ സഹായിക്കും

പൊതു-സ്വകാര്യ പങ്കാളിത്തതോടെ പടിഞ്ഞാറൻ തീരദേശ കനാൽ, തീരദേശ ഹൈവേ എന്നിവിടങ്ങളിൽ സാമ്പത്തിക വികസനത്തിന് സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. ഇതിന് ഹരിത ഹൈഡ്രജൻ പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത്. പദ്ധതി നടപ്പാകുന്നതോടെ ഗവേഷണ, പര്യവേക്ഷണ മേഖലയിൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും മറ്റും സാധിക്കും. 

Kerala has earmarked a substantial budget of over INR 12,400 crore for the development of a green transport corridor, complemented by an allocation of INR 90 crore for the initial phase of the green hydrogen valley project. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version