കടലിൽ നിന്നും കായലിൽ നിന്നും പിടിച്ചെടുത്ത 38 തരം മത്സ്യം, അതും 300 കിലോ… ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്റെ കൈ ഈ മത്സ്യങ്ങളെ തൊട്ടപ്പോൾ അതൊരു ജീവൻ തുടിക്കുന്ന ചിത്രമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമായി മാറി. എട്ടു മണിക്കൂറെടുത്താണ് ഡാവിഞ്ചി സുരേഷ് കടലിലും കായലിലുമല്ലാതെ വള്ളത്തിൽ ഈ ചിത്രം പൂർത്തിയാക്കുന്നത്.

കായലിൽ വിരിഞ്ഞ മുഖം

തൃശ്ശൂർ കയ്പമംഗലത്തെ അഴീക്കോടാണ് ഡാവിഞ്ചി സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരയ്ക്കാൻ തിരഞ്ഞെടുത്ത്. മുനമ്പം ഹാർബറിൽ നിന്നും മറ്റും വെളുപ്പിന് തന്നെ ആവശ്യമായ മീൻ ലേലത്തിന് വിളിച്ചെടുത്തു. പുലർച്ചെ രണ്ട് മണിക്കാണ് ചിത്രം വര തുടങ്ങിയത്. സംസം എന്ന വള്ളത്തിന്റെ മുൻവശത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിന് മുകളിലാണ് ചിത്രത്തിന്റെ സ്കെച്ച് വരച്ച് ചേർത്ത്. സ്കെച്ചിന് മുകളിൽ ഐസ് നിറച്ച്, മീൻ നിരത്തുകയായിരുന്നു. ചെമ്മീനും, കരിമീനും ഞെണ്ടും അയലയും മത്തിയുമെല്ലാം ചിത്രത്തിന്റെ ചായക്കൂട്ടുകളായി. തളയാൻ എന്ന മീനാണ് തലുടിക്ക് നിറമായി ഉപയോഗിച്ചത്. വലിയ ബ്രാൽ മത്സ്യങ്ങൾ ബോർഡർ വരയ്ക്കാൻ ഉപയോഗിച്ചു.

മത്സ്യ തൊഴിലാളികളുടെ സഹകരണത്തോടെയായിരുന്നു ചിത്രം വര. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങൾ, അഷറഫ് പുവ്വത്തിങ്കൽ സുരേഷിന്റെ സഹായികളായ ഷെമീർ പതിയാള്ളേരി, ഫെബിതാടി, രാകേഷ് പള്ളത്ത്, സിംബാദ് തുടങ്ങിയവരും ചിത്രം വരയ്ക്ക് സഹായവുമായി കൂടെയുണ്ടായിരുന്നു. പ്രളയത്തിന്റെ സമയത്ത് കേരളത്തിന്റെ സൈന്യമായി മത്സ്യത്തൊഴിലാളികളെ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് ആദരമായാണ് ചിത്രമെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
ഡാവിഞ്ചി സുരേഷ് ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്ന 93ാമത്തെ മീഡിയമാണ് മത്സ്യങ്ങൾ. ഇതിന് മുമ്പ് വിറക് കൊണ്ട് പൃഥ്വിരാജ്, സൗന്ദര്യ വർധക വസ്തുകൾ ഉപയോഗിച്ച് മഞ്ജു വാരിയർ, മൊബൈൽ ഫോൺ ഉപയോഗിച്ച് മമ്മൂട്ടി എന്നിവരെയും വരച്ചിട്ടുണ്ട്.

DAVINCHI SURESH PINARAYI WITH FISH

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version