30,000 രൂപ കൈയിലുണ്ടെങ്കിൽ ഫോൺ വാങ്ങാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ട. വൺപ്ലസ് നോർഡ്, സാംസങ് എഫ്54 തുടങ്ങി ഏത് സ്മാർട്ട് ഫോൺ വേണമെങ്കിലും ഡിസംബറിൽ വാങ്ങാം.

വൺപ്ലസ് നോർഡ് സിഇ(OnePlus Nord CE)

6.7 ഇൻഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയുമായാണ് വൺപ്ലസ് നോർഡ് സിഇ 3 5ജി വരുന്നത്. 20:9 അനുപാതത്തിൽ വരുന്ന സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ റിഫ്രഷ് റെയ്റ്റ് 120Hz ആണ്. ഡിമ്മിംഗ് സപ്പോർട്ട് 2160Hz PWM. സ്നാപ്ഡ്രാഗൺ 782ജി ചിപ്പ്സെറ്റ് ഡിവൈസിന് 8ജിബി റാമുണ്ട്. സ്റ്റോറേജ് 256ജിബി വരെയും ഉറപ്പിക്കാം. ക്യാമറയുടെ കാര്യത്തിൽ നോർഡ് 3യും നോർഡ് സിഇ 3യും സമാനത കാണിക്കുന്നുണ്ട്. ഒഐഎസോടെ 50 സോണി IMX890 sensor ആണ് ക്യാമറയുടെ സവിശേഷത.

മോട്ടോറോള എഡ്ജ് 40 (Motorola Edge 40)
ഫുൾ എച്ച്ഡി റെസല്യൂഷനുള്ള 6.5 ഇൻഞ്ച് പോലെഡ് പാനലോടെയാണ് മോട്ടോറോള എഡ്ജ് 40ന്റെ വരവ്. 144Hz റിഫ്രഷ് റെയ്റ്റും ഈ സ്മാർട്ട് ഫോണിന്റെ പ്രത്യേകതയാണ്. 7.58mm ആണ് തിക്ക്നെസ്. HDR10+, ആമസോൺ എച്ച്ഡിആർ പ്ലേബാക്ക്, നെറ്റ്‌ഫ്‌ലിക്സ് എച്ച്ഡിആർ പ്ലേബാക്ക് എന്നിവയെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഡിസ്പ്ലേയുടെ നിർമാണം.

പോകോ എഫ്5(POCO F5)
6.67 ഇൻഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് പോകോ എഫ് 5നുള്ളത്. 1000 nits ആണ് ബ്രൈറ്റ്‌നെസ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 2 പ്രോസസറും Adreno 725 GPUവിന്റെ പോകോ എഫ്5ന്റെ പ്രത്യേകതയാണ്. ഒഐഎസുള്ള 64 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ കാമറയിൽ ചിത്രങ്ങളുടെ ക്ലാരിറ്റിയിൽ ഗാരന്റി പ്രതീക്ഷിക്കാം. 8 MP അൾട്രാവൈഡ് കാമറയും 2 MP മാക്രോ ലെൻസുമുണ്ട്. വീഡിയോ കോളിന് ഫ്രണ്ട് കാമറയിൽ 16 MP സെൻസറമുണ്ട്.

സാംസങ് ഗാലക്സി എഫ് 54 5ജി(Samsung Galaxy F54 5G)

120 Hz റിഫ്രഷ് റെയ്റ്റും വിഷൻ ബൂസ്റ്ററുമുള്ള 6.7 ഇൻഞ്ച് എസ്അമോലെഡ് പ്ലസ് സ്ക്രീനുമായാണ് സാംസങ് ഗാലക്സി എഫ് 54 5ജി വരുന്നത്.

പ്രീമിയം മെറ്റൽ കാമറയുടെ വശങ്ങൾ വൃത്താകൃതിയിലാണ്. മെറ്റിയോർ ബ്ലൂ, സ്റ്റാർഡസ്റ്റ് സിൽവർ എന്നീ നിറങ്ങളിലായിരിക്കും സ്മാർ‍ട്ട് ഫോൺ വിപണിയിറക്കുക. സാംസങ്ങിന്റെ Exynos 1380 5nm പ്രോസസറുമായാണ് സ്മാർട്ട് ഫോൺ വരുന്നത്.

With the constant influx of new smartphones into the market, manufacturers are fiercely competing to offer cutting-edge features in the sub-30k price range. In this article, we delve into an in-depth analysis of the top 5 smartphones available under ₹30,000, providing insights into their specifications and performance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version