ചൊവ്വയിൽ റോവർ ഓടിക്കാൻ പോകുന്ന ഇന്ത്യക്കാരിയെ അറിയണോ? ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ഡോ. അക്ഷത കൃഷ്ണമൂർത്തി നിർമിച്ച റോവർ വാഹനം ചൊവ്വയിലിറങ്ങും, പര്യവേഷണങ്ങൾ നടത്തി വിലപ്പെട്ട വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. ചൊവ്വയിൽ റോവർ പ്രവർത്തിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന അഭിമാനനേട്ടം ഡോ. അക്ഷതയുടെ പേരിലായിരിക്കും.

ഒരു സ്വപ്നവും ചെറുതല്ല
നാസയിലെ ശാസ്ത്രജ്ഞയാകുക എന്ന് എല്ലാവരെയും പോലെ കുട്ടിക്കാലത്ത് അക്ഷതയും ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം വലുതായപ്പോൾ യാഥാർഥ്യമാക്കുകയും ചെയ്തു. എംഐടിയിൽ നിന്ന് എയ്റോസ്പേസ് എൻജിനിയറിംഗ് പൂർത്തിയാക്കിയാണ് അക്ഷത കൃഷ്ണമൂർത്തി നാസയിൽ പ്രവേശിക്കുന്നത്. 13 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് അക്ഷത. നാസയിൽ ജോലി ചെയ്യാൻ വീസയ്ക്ക് അപേക്ഷിച്ചപ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ അക്ഷത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുന്നുണ്ട്.

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷമാണ് നാസയിലേക്കുള്ള അക്ഷതയുടെ വഴി തുറക്കുന്നത്. എന്നാൽ നാസയിൽ താൻ ആഗ്രഹിച്ച സ്ഥാനത്തിന് വേണ്ടി വീണ്ടും ഒരുപാട് കാത്തിരിക്കേണ്ടി വന്നെന്നും അക്ഷത പറയുന്നു. നിലവിൽ പല ബഹിരാകാശ മിഷനുകളുടെയും ഭാഗമാണ് അക്ഷത. ചൊവ്വയിൽ നിന്ന് അക്ഷതയുടെ റോവർ സാംപിളുകൾ ശേഖരിച്ച് മടങ്ങി വരും. അതിനുള്ള കാത്തിരിപ്പിലാണ് നാസയിലെ മറ്റുള്ളവരെ പോലെ അക്ഷതയും.

Working for NASA is a dream that many harbour but few manage to turn into reality. Dr. Akshata Krishnamurthy, an aerospace engineer, has not only lived this dream but has become the first Indian citizen to operate a rover on Mars, marking an extraordinary milestone in her illustrious career.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version