ഒടിടി പ്ലാറ്റ്ഫോമിൽ സൗജന്യ ട്രയൽ ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിയാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നുണ്ടോ?

ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഒരിക്കലും വാങ്ങാൻ പറ്റില്ല, ഇനി രണ്ടെണ്ണം കൂടിയേ ബാക്കിയുള്ളു, എന്നൊക്കെ കാണാറുണ്ടോ? ഇത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്ക് നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടി സ്വീകരിച്ചത്.

ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും വിൽക്കുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് ഡാർക്ക് പാറ്റേണുകൾ എന്നു പറയുന്നത്. 13 തരം ഡാർക്ക് പാറ്റേണുകൾക്കാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഈയടുത്ത് ഡാർക്ക് പാറ്റേൺ നിരോധന – നിയന്ത്രണ വിജ്ഞാപനമിറക്കിയിരുന്നു. രാജ്യത്ത് സേവനം നൽകുന്ന എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകൾക്ക് ചട്ടം ബാധകമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ചട്ടം ലംഘിക്കുന്ന പ്ലാറ്റ് ഫോമുകളിൽ നിന്ന് 209ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

ഡാർക്ക് പാറ്റേണുകൾ
ഉപഭോക്താക്കളെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ഉത്പന്നങ്ങൾ വിൽക്കുന്ന ഏതുതരം പ്രവർത്തിയും ഡാർക്ക് പാറ്റേണിൽ ഉൾപ്പെടും. 13 തരം പ്രവർത്തനങ്ങളെ കേന്ദ്രസർക്കാർ ഡാർക്ക് പാറ്റേണിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

– കൃത്രിമ ദൗർലഭ്യത സൃഷ്ടിച്ച് സാധനങ്ങൾ ആളുകളെ വാങ്ങിക്കാൻ പ്രേരിപ്പിക്കുക.

– സൗജന്യ ട്രയൽ കാലാവധി കഴിഞ്ഞ് പെയ്ഡ് സേവനത്തിലേക്ക് വ്യക്തിയെ അറിയിക്കാതെ മാറുക.

– റെക്കറിംഗ് പേയ്മെന്റ് വ്യക്തിയെ അറിയിക്കാതെ ഇടവേളകളിൽ ഈടാക്കുക.

– ചില സേവനങ്ങൾക്ക് ചാരിറ്റി എന്ന ഇനത്തിൽ തുക ഉൾപ്പെടുത്തുക (പ്രീടിക്). വ്യക്തി അറിയാതെ സേവനങ്ങളും ഉത്പന്നങ്ങളും കാർട്ടിൽ ചേർക്കുക.

– ചില ആപ്പുകളോ സബ്സ്ക്രിപ്ഷനുകളോ എടുത്താൽ മാത്രമേ സേവനങ്ങൾ ലഭിക്കുകയുള്ളുവെന്ന് പറയുക.

– ആധാർ കാർഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അനാവശ്യമായി ശേഖരിക്കുക.

– സബ്സ്ക്രിപ്ഷൻ റദ്ദാക്കൽ സങ്കീർണാക്കുകയോ കാൻസലേഷൻ ഓപ്ഷൻ മറച്ചുവെക്കുകയോ ചെയ്യുന്നത്.

– സൗജന്യ ഗെയിം ആപ് എന്ന പേരിൽ പരസ്യം ചെയ്യുകയും 7 ദിവസം കഴിഞ്ഞ് പെയ്ഡ് ആക്കുകയും ചെയ്യുന്നത്.

-ഉത്പന്നങ്ങൾ ഇനി രണ്ടെണ്ണമേ ബാക്കിയുള്ളൂവെന്ന് കാണിച്ച് ഉടനെ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്നത്.

– കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങൾ കാണിച്ച്, വാങ്ങാൻ നേരത്ത് ഉയർന്ന വിലയുള്ള ഉത്പന്നങ്ങൾ നിർദേശിക്കുന്നത്.

– പോപ് അപ് വിൻഡോകളിലെ ക്ലോസ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ പരസ്യം വരുന്നത്.

– എന്തെങ്കിലും ബുക്ക് ചെയ്യുമ്പോൾ ചെക്കൗട്ട് പേജിൽ കാണിക്കുന്ന തുകയേക്കാൾ ഉയർന്ന തുക പേയ്മെന്റ് സമയത്ത് കാണിക്കുക.

In the midst of an unprecedented surge in India’s e-commerce sector, a troubling trend has emerged—online retail firms resorting to deceptive tactics that compromise consumer interests.These dubious maneuvers, commonly referred to as “dark patterns,” involve employing misleading design elements to coerce users into taking actions or making decisions that may not align with their best interests.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version