ആലപ്പുഴയിൽ പരീക്ഷണ ഓട്ടം ആരംഭിച്ച് മലയാളി നിർമിച്ച ഡെലിവറി ആപ്പായ ലൈലോ(ലിവ് ലോക്കൽ-LILO). സാങ്കേതിക വിദ്യയിലും ബിസിനസ് മോഡലിലും മറ്റു ‍‍ഡെലിവറി പ്ലാറ്റ് ഫോമുകളിൽ നിന്ന് കാര്യമായ വ്യത്യസവുമായാണ് ലൈലോ വരുന്നത്. ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ജൻഷ്യയാണ് ലൈലോ വികസിപ്പിച്ചത്. വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ വി കൺസോളിന്റെ നിർമാതാക്കളാണ് ടെക്ജൻഷ്യ.


ഉപഭോക്താക്കൾ, ഡെലിവറി പാർട്ണർ കമ്പനി, ഡെലിവറി ബോയ്, ഉത്പാദകർ എന്നിവർക്കെല്ലാം ഒരേപോലെ ഫലപ്രദമാകുന്ന തരത്തിലാണ് ലൈലോയുടെ രൂപകല്പന.

വിപണി മത്സരത്തിലെ ഗിമ്മിക്കുകൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിൽ ചൂഷണരഹിതമായ അന്തരീക്ഷം ഈ മേഖലയിൽ സാധ്യമാക്കുകയാണ് ലൈലോ ലക്ഷ്യം വെക്കുന്നത്. ഫുഡ് ‍ഡെലിവറിയിൽ മാത്രമാണ് ആപ്പിന്റെ സേവനം ലഭിക്കുക. ഭാവിയിൽ ഇറച്ചി, മീൻ, പച്ചക്കറി, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയും ലഭ്യമാകും.

2016ൽ വിയറ്റ്നാമിലെ ഒരു ബാങ്കിന് വേണ്ടി അവിടത്തെ ചെറുകിടവ്യാപാരികൾക്കായി ടെക്ജൻഷ്യ നിർമിച്ച സോഫ്റ്റ്‍‌വെയർ അടിസ്ഥാനമാക്കിയാണ് ലൈലോയുടെ പ്രവർത്തനം. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇപ്പോൾ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ലൈലോ ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version