ഇന്ത്യൻ ബാങ്കുകൾ കഴിഞ്ഞ 5 വർഷത്തിനിടെ എഴുതിത്തള്ളിയ കിട്ടാക്കടം ഏകദേശം 10.6 ലക്ഷം കോടി രൂപ. ഇതിൽ 50 ശതമാനത്തോളം വൻകിട വ്യവസായ സ്ഥാപനങ്ങളുടെ വായ്‌പയാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

എന്നാലും വായ്‌പ തിരിച്ചടവിൽ ക്രമക്കേട് വരുത്തുന്നവർ ബാങ്കുകൾ  തങ്ങളുടെ വായ്‌പ എഴുതിത്തള്ളി എന്ന് ആശ്വസിക്കാൻ വരട്ടെ. പിഴ പലിശ സഹിതം അവർ കൃത്യമായി ഈ തുക തിരിച്ചടക്കുക തന്നെ വേണം എന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു. കോടികളുടെ വായ്‌പയെടുത്തവരിൽ 2,300 ഓളം വായ്പക്കാർ ഏകദേശം 2 ലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്.

സെൻട്രൽ റിപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്‌സിലെ (CRILC) കണക്കുകൾ പ്രകാരം 2023 മാർച്ച് അവസാനത്തോടെ 2,623 വായ്പക്കാർ 1.96 ലക്ഷം കോടി രൂപയിലധികം വരുന്ന കടബാധ്യതയിൽ മനഃപൂർവം കുടിശിക വരുത്തിയിട്ടുണ്ട്.

5 കോടി രൂപയോ അതിൽ കൂടുതലോ തുകക്ക് വായ്‌പയെടുത്തവരിൽ 2,300 ഓളം വായ്പക്കാർ ഏകദേശം 2 ലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്.
ബാങ്കുകൾ വായ്പ അടയ്ക്കുന്നതിലെ കാലതാമസത്തിനുള്ള പിഴ ചാർജുകൾ ഉൾപ്പെടെ 2022-23 സാമ്പത്തിക വർഷത്തിൽ 5,309.80 കോടി രൂപ പിഴ ചുമത്തി.

എഴുതി തള്ളി എന്ന് പറഞ്ഞു സന്തോഷിക്കാൻ വരട്ടെ

വായ്‌പകൾ എഴുതിത്തള്ളി എന്നത് സാങ്കേതികം മാത്രമാണെന്നും കേന്ദ്രം വിശദീകരിക്കുന്നു. തത്തുല്യതുക ബാങ്കുകളുടെ ലാഭത്തിൽ നിന്ന് വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. വായ്പ എടുത്തയാൾ അധിക പലിശസഹിതം വായ്പാത്തുക തിരിച്ചടയ്ക്കുക തന്നെ വേണം, അല്ലെങ്കിൽ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.

കിട്ടാക്കടമായ വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളുന്നത്. വായ്പ ബാങ്കുകൾ എഴുതിത്തള്ളി write off എന്നതിനർത്ഥം വായ്പ എടുത്തയാൾ ഇനി തിരിച്ചടയ്ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പ ബാലൻസ് ഷീറ്റിൽ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനുള്ള നടപടിയാണ്. ഡീഫോൾട്ടർമാരുടെ വായ്‌പാ അക്കൗണ്ട് അതേ പടി നിലനിൽക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഭഗവത് കരാഡ്‌ ലോക്സഭയെ അറിയിച്ചു. ഈ കടങ്ങൾ തിരിച്ചുപിടിക്കാൻ ബാങ്കിംഗ് മേഖല വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version