ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് 28% ജിഎസ്ടി ഈടാക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കാബിനെറ്റ് മീറ്റിംഗിലായിരുന്നു തീരുമാനം. അമ്പതാമത് ജിഎസ്ടി കൗൺസിൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിംഗിന് 28% ജിഎസ്ടി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ സംസ്ഥാനത്തും ബാധകമാകും.

ചൂതാട്ടം, കുതിരപ്പന്തയം, ഓൺലൈൻ ഗെയിമിംഗ് എന്നിവയുടെ വാതുവെപ്പ് തുകയുടെ മുഖവിലയ്ക്കാണ് ജിഎസ്ടി ഏർപ്പെടുത്തിയത്.
വാണിജ്യ ആവശ്യത്തിന് വാങ്ങുന്നതിലെ നിയമങ്ങളിലും ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 1 മുതലുള്ള നിരക്കിൽ ജിഎസ്ടി ബാധകമായിരിക്കും.



ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് പണം വച്ചുള്ള വാതുവെപ്പുമായി ബന്ധപ്പെട്ട് നിലവിൽ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുള്ള വ്യവസ്ഥകൾ ഓർഡിനൻസിൽ ഉൾപ്പെടുത്തും.

പിരിച്ചെടുക്കുക എളുപ്പമല്ല

ഓൺലൈൻ ഗെയിമിംഗ് ജിഎസ്ടിയിൽ മാറ്റം കൊണ്ടുവരാൻ മറ്റു സംസ്ഥാനങ്ങളും ആലോചിക്കുന്നുണ്ട്.അതേസമയം ഓൺലൈൻ ഗെയിമിംഗിന് ഏർപ്പെടുത്തിയ 28% ജിഎസ്ടി വിഹിതം പിരിച്ചെടുക്കുക കേരളത്തിന് അത്ര എളുപ്പമായിരിക്കില്ല. ഗെയിം നടക്കുന്ന സ്ഥലം, കളിക്കുന്നവരുടെ സ്ഥലം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സംസ്ഥാനത്തിന് പലപ്പോഴും സാധിക്കാറില്ല എന്നതാണ് കാരണം. ഗെയിം നടക്കുന്ന സ്ഥലവും കളിക്കാരുടെ സ്ഥലവും നികുതി വിഹിതം ലഭിക്കാൻ അത്യാവശ്യമാണ് താനും.സംസ്ഥാനം, ഓൺലൈൻ റമ്മി  നിരോധിച്ചിരുന്നതാണ്.

കമ്പനികൾ ഹൈക്കോടതിയെ സമീപിച്ച് വിലക്ക് നീക്കുകയായിരുന്നു. മാത്രമല്ല കേരളത്തിൽ കുതിരപ്പന്തയം നടത്താറില്ല. സംസ്ഥാനത്ത് ചൂതാട്ടത്തിന് നിരോധനവുമുണ്ട്. അതിനാൽ ഓൺലൈൻ ഗെയിമിംഗിലെ ജിഎസ്ടി വിഹിതം എന്നത് കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വക നൽകുന്നില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version