കൈയിൽ ലാപ്ടോപോ, സ്മാർട്ട് ഫോണോ വേണ്ട, ഓൺലൈൻ മീറ്റിംഗിന് പ്രോജക്ടറും മറ്റും ഒഴിവാക്കാം ഈ സ്മാർട്ട് ലെൻസ് ഉണ്ടെങ്കിൽ. ഇൻഫിനിറ്റ് എക്സ്റ്റൻഡഡ് റിയാലിറ്റി വ്യൂ വഴി മീറ്റിംഗുകളിൽ ഡോക്യുമെന്റ് പ്രസന്റേഷൻ നടത്താം, സാമൂഹിക മാധ്യമങ്ങളിൽ സ്ക്രോൾ ചെയ്യാം, ഓൺലൈൻ ഗെയിമിംഗ് കളിക്കാം, എല്ലാത്തിനും കണ്ണിലെ സ്മാർട്ട് ലെൻസ് മതി.

ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പാൻസിയോ (Xpanceo) എന്ന സ്റ്റാർട്ടപ്പാണ് ഈ സ്മാർട്ട് കോൺടാക്ട് ലെൻസ് ഉണ്ടാക്കിയിരിക്കുന്നത്. മാർവൽസിലെ അയൺമാന്റെ കോൺടാക്ട് ലെൻസിന്റെ ഫീച്ചറുകളാണ് എക്സ്പാൻസിയോയുടെ കോൺടാക്ട് ലെൻസിലുള്ളത്.

സ്മാർട്ട് ലെൻസ് രാത്രി കാഴ്ചകൾക്കും ഉപയോഗിക്കാം. ശബ്ദം, ആംഗ്യം, നോട്ടം എന്നിവ വഴിയാണ് കോൺടാക്ട് ലെൻസിനെ നിയന്ത്രിക്കുന്നത്. ലെൻസിന് വേണ്ടി ചാർജിംഗ് കെയ്സ് നിർമിക്കുകയാണ് കമ്പനിയിപ്പോൾ.

സ്മാർട്ട് കോൺടാക്ട് ലെൻസിന്റെ പ്രോട്ടോടൈപ്പാണ് കമ്പനി നിർമിച്ചിരിക്കുന്നത്. 2027ഓടെ സ്മാർട്ട് കോൺടാക്ട് ലെൻസുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഹ്യൂമൻ ട്രയൽസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ഒക്ടോബറിൽ നടന്ന സീഡ് ഫണ്ടിംഗിൽ 40 മില്യൺ ഡോളർ സമാഹരിച്ചവരാണ് എക്സ്പാൻസിയോ. നിലവിൽ ഉപയോഗിക്കുന്ന പല ഗാഡ്ജറ്റുകൾക്ക് പകരം ഒറ്റ ഉപകരണം എന്നതാണ് കമ്പനിയുടെ ലക്ഷ്യം. സ്മാർട്ട് ഫോണുകളുടെ വിലയിൽ സ്മാർട്ട് കോൺടാക്ട് ലെൻസുകൾ പുറത്തിറക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇതിന് മുമ്പ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോജോ വിഷൻ ഇത്തരമൊരു കോൺടാക്ട് ലെൻസ് നിർമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിൻവാങ്ങിയിരുന്നു. എന്തായാലും അയൺമാന്റെ കോൺടാക്ട് ലെൻസ് നേരിട്ട് കാണാനും ഉപയോഗിക്കാനുമുള്ള കാത്തിരിപ്പിലാണ് മാർവൽസ് ആരാധകർ.

Dubai-based start-up Xpanceo has recently revealed groundbreaking prototypes of its smart contact lens, drawing inspiration from the futuristic technology depicted in the Iron Man film series. The company, having secured a significant $40 million in seed funding in October, aims to bring this innovative device to the market by 2027.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version