സ്മാർട്ട് സസ്റ്റെയിനബിലിറ്റി ഓയസിസ് (SSO) പ്രോഗ്രാം വഴി ആഴ്ചയിൽ 8000 കിലോ മാലിന്യം ശേഖരിച്ച് റീസൈക്കിൾ ചെയ്യുകയാണ് ദുബായി.

കേരളത്തിനടക്കം മാതൃകയാക്കാൻ പറ്റുന്നതാണ് ദുബായി മുൻസിപ്പാലിറ്റിയുടെ ഈ മാലിന്യ സംസ്കരണ പദ്ധതി. മാലിന്യം കൂമ്പാരമായി ഇടുന്നതിന് പകരം റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാൻ പറ്റുന്ന തരത്തിലേക്ക് മാറ്റുകയാണ് ദുബായി മുൻസിപ്പാലിറ്റി ചെയ്യുന്നത്.

ഒന്നോ രണ്ടോ അല്ല 18 തരം മാലിന്യമാണ് സ്മാർട്ട് സസ്റ്റെയിനബിലിറ്റി ഓയസിസ് പദ്ധതിയിൽ റീസൈക്കിൾ ചെയ്യുന്നത്. എമിറേറ്റ്സിലെ 17 ഇടങ്ങളിൽ സ്ഥാപിച്ച മാലിന്യ ശേഖരണ ബിന്നുകൾ വഴിയാണ് ഇത് സാധ്യമാകുന്നത്. ഇലക്ട്രിക്- മെറ്റൽ മാലിന്യമടക്കം 24 മണിക്കൂർ സംവിധാനത്തിൽ ശേഖരിക്കും. ഉപയോഗ ശൂന്യമായ മൊബൈൽ ഫോണും, ഡ്രൈ ബാറ്ററിയും ഇതിൽ ഉൾപ്പെടും.

പ്രദേശവാസികളുടെ സഹകരണത്തോടെയാണ് സ്മാർട്ട് സസ്റ്റെയിനബിലിറ്റി ഓയസിസ് പദ്ധതി നടപ്പാക്കുന്നത്. ഓരോ കേന്ദ്രത്തിലും മാലിന്യം നിക്ഷേപിക്കുന്നവരെ തിരിച്ചറിയാനും നന്ദി അറിയിക്കാനും ക്യാമറയും ഓഡിയോ ഡിവൈസും ഘടിപ്പിച്ചിട്ടുണ്ട്.

ഉറവിടങ്ങളിൽ വേർത്തിരിക്കാം

2018ലാണ് ദുബായി മുൻസിപ്പാലിറ്റി പദ്ധതി നടപ്പാക്കുന്നത്. മാലിന്യ മലയായി മാറുമായിരുന്ന 2.5 മില്യൺ ടൺ മാലിന്യം ശേഖരിച്ച് റീസൈക്കിൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് ദുബായി മുൻസിപ്പാലിറ്റി പറയുന്നു.

ഉറവിടങ്ങളിൽ നിന്ന് തന്നെ മാലിന്യം തരംതിരിക്കാൻ സാധിക്കുമെന്നതാണ് എസ്എസ്ഒയുടെ പ്രത്യേകത. റീസൈക്കിൾ ചെയ്യാൻ പറ്റുന്ന മാലിന്യം ഉറവിടങ്ങളിൽ തന്നെ വേർത്തിരിച്ചെടുക്കും. ഇങ്ങനെ വേർത്തിരിച്ചെടുക്കുന്ന മാലിന്യമാണ് റീസൈക്കിൾ, ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നത്. ഇതുവഴി നിക്ഷേപ കേന്ദ്രങ്ങളിലേക്കെത്തുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. എത്ര ടൺ മാലിന്യമെത്തി എന്ന് കണ്ടെത്താൻ റിമോർട്ട് സെൻസറുകളുമുണ്ട്. ഇവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്.

മൈ സിറ്റി, എൻഒആർഡി തുടങ്ങിയ സംവിധാനങ്ങൾ വഴിയും റീസൈക്കിൾ ചെയ്യേണ്ട മാലിന്യം ശേഖരിക്കുന്നുണ്ട്.

റീസൈക്കിൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉപോത്പങ്ങളും റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യവും ഊർജോത്പാദനത്തിന് വേണ്ടി ഉപയോഗിക്കും.

Dubai aims to recycle 8,000 tons of waste weekly through the Smart Sustainable Oasis (SSO) program. This initiative by the Dubai Municipality is a model that Kerala can adopt. It involves collecting waste separately and recycling it to promote reuse. Dubai Municipality implements this project through 18 types of waste, not just one or two.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version