ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ നോവാർട്ടീസ് ( Novartis) തങ്ങളുടെ നേതൃസംരക്ഷണ വിഭാഗത്തെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന JB കെമിക്കൽസിന് വിൽക്കുന്നു. ഇന്ത്യൻ വിപണിയിലെ കനത്ത മത്സരവും മറ്റുമാണ് നോവാർട്ടീസിന്റെ തീരുമാനത്തിന് പിന്നിൽ. ഏകദേശം 1,000 കോടി രൂപയ്ക്കാണ് ഇടപാട് നടത്തുന്നതെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ വിപണിയിൽ നിന്ന് പതിയെ പിൻവാങ്ങുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഏറ്റവും പുതിയതാണ് നോവാർട്ടീസ്. രാജ്യത്ത് നേതൃസംരക്ഷണ മേഖലയിൽ ഏകദേശം 400-500 കോടിയുടെ ആസ്തി നോവാർട്ടീസിനുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം വോവേറൻ, കാത്സ്യം റെയ്ഞ്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും കമ്പനി ഡോ. റെഡ്ഡീസിന് കൈമാറായിരുന്നു. വിപണിയിലെ കനത്ത മത്സരവും മോശമായി കൊണ്ടിരിക്കുന്ന ബിസിനസ് അന്തരീക്ഷവുമാണ് കമ്പനികളെ വിപണിയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നത്.

ഓഫ്താൽമിക് തെറാപ്പി വിഭാഗത്തെ വിറ്റ് മൂലധനം സമാഹരിക്കാനാണ് ഇതുവഴി നോവാർട്ടീസ് ലക്ഷ്യമിടുന്നത്. നോവാർട്ടീസിന്റെ തീരുമാനത്തിൽ നിന്ന് നേട്ടം കൊയ്യാൻ പോകുന്നത് ജെബി കെമിക്കൽസും. ജെബി കെമിക്കൽസിന്റെ ബിസിനസ് വളർച്ചയ്ക്ക് ഇടപാട് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നോവാർട്ടീസ് തങ്ങളുടെ ബ്രാൻഡഡ് പോർട്ട് ഫോളിയോ പ്രാദേശിക കമ്പനികൾക്ക് വിട്ടുകൊടുക്കുകയാണ്. പാഴ്ചിലവ് കുറയ്ക്കാൻ പല ആസ്തികളും കമ്പനി വിറ്റൊഴിവാക്കുകയാണ്. പല അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിലേക്ക് വിൽപ്പന വ്യാപിപ്പിക്കുന്നതും കമ്പനിയെ രാജ്യത്ത് നിന്ന് പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. രാജ്യത്ത് നേതൃസംരക്ഷണ മേഖലയിൽ വർധിച്ചുവരുന്ന ആവശ്യകത അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നുണ്ട്. അടുത്ത വർഷങ്ങളിൽ മേഖലയിൽ നിന്ന് മികച്ച വരുമാനമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Novartis is set to divest its Indian eye care portfolio to JB Chemicals, joining the trend of multinational corporations reducing their exposure to the Indian market. This strategic move aligns with Novartis’ focus on capitalizing on ophthalmic therapy, providing JB Chemicals entry into a thriving business segment. The anticipated deal, expected to be valued at around INR 1000 crore, reflects a broader trend among global Big Pharma companies divesting their branded generic portfolios to domestic entities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version