ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചത്.

അടുത്ത വർഷം സെപ്റ്റംബർ 30-നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 

2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കാശ്മീരി പ്രത്യേക പദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. 370 (3) വകുപ്പ് കൊണ്ടുവന്നത് ഏകീകരണത്തിനാണെന്നും ശിഥിലീകരണത്തിനല്ലെന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പിടുവിച്ചത്.  പ്രത്യേക പദവി റദ്ദാക്കിയതിൽ അപാകതയില്ലെന്ന് ഏക കണ്ഠേനയാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

കൂടാതെ ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവെച്ചു. ജമ്മു കശ്മീരിലെ ജനങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാനും രാജ്യത്തിന്റെ മറ്റുസംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അവർക്കു ലഭ്യമാക്കാനുമാണ് 370-ാം വകുപ്പ് എടുത്ത് കളഞ്ഞതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു.

In a landmark decision on December 11, the Supreme Court upheld the constitutional validity of the Presidential order abolishing Article 370, which granted special status to Jammu and Kashmir. The court asserted that the state didn’t retain an element of sovereignty after acceding to India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version