യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് ഏറ്റവും പുതിയ കണക്കുകൾ. തൊട്ടു പിന്നാലെയുണ്ട് യാത്രക്കാരുടെ വർധിച്ച കണക്കുകളുമായി നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളും.

കേരളത്തിൽ നിന്നും ഷാർജയിലേക്ക് മാത്രമല്ല മറ്റു ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിറഞ്ഞ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. മത്സരിച്ചു യാത്രക്കാരെ കയറ്റുന്ന വിമാനകമ്പനികൾ എന്നിട്ടും സീസൺ കാലത്തു യാത്രക്കാരെ ചൂഷണം ചെയ്യുവാൻ തമ്മിൽ മത്സരമാണ്.

പതിവ് പോലെ സീസൺ കാലത്ത് ഈ സ്ഥിതി പരമാവധി ചൂഷണം ചെയ്യുകയാണ് എയർ ഇന്ത്യ അടക്കം വിമാനകമ്പനികൾ. ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ഒരുമിച്ചു വരുന്ന ഈ സീസണിൽ കേരള – ഗൾഫ് സെക്ടരിൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളും, സേവനങ്ങളും നൽകുന്നതിന് പകരം നടക്കുന്നത് വൻ കൊള്ളയടി. ഇന്ത്യൻ, വിദേശ വിമാന കമ്പനികൾ വിമാന ടിക്കറ്റ് നിരക്കിൽ ഒറ്റയടിക്ക് നടത്തിയ വർധന ആറിരട്ടിയിലേറെ.

കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.

അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനയില്ല.

ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സരദിനത്തിൽ TVM-DUBAI ഇക്കോണമി ക്ലാസിൽ 75,000 രൂപയാണു നിരക്ക്. കോഴിക്കോട്ടുനിന്ന് ദുബായിയിലേക്ക് ടിക്കറ്റിന് 50,000 രൂപ വരെയാണ്. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽനിന്നും സീസൺ കഴിയുന്നതുവരെ യുഇഎയിലേക്ക് യാത്രചെയ്യാൻ ശരാശരി ടിക്കറ്റ് നിരക്ക് 40,000 രൂപ വരെ. എയർഇന്ത്യ എക്സ്പ്രസ് നിരക്കും ഒട്ടും കുറവല്ല, അരലക്ഷം രൂപ കവിഞ്ഞിരിക്കുന്നു ഗൾഫിലേക്കുള്ള നിരക്കിൽ.

ഡിസംബർ മൂന്നാം വാരം മുതൽ ജനുവരി രണ്ടാം വാരം വരെയാണ് ഗൾഫിൽ സ്കൂളുകൾക്ക് ശൈത്യകാല അവധി.
4 അംഗങ്ങളുള്ള കുടുംബത്തിന് ദുബായിൽനിന്നു നാട്ടിലെത്താൻ 2,00,000 രൂപ ടിക്കറ്റ് ഇനത്തിൽ ചിലവാകുമെന്നാണ് സൂചനകൾ.

ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സരദിനത്തിൽ തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിൽ 75,000 രൂപയാണു നിരക്ക്. നിലവിൽ പതിനായിരത്തിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ 50,000 രൂപ ഈടാക്കിയിരുന്ന ബിസിനസ് ക്ലാസ് ടിക്കറ്റിന് പുതുവത്സര ദിനത്തിൽ 1,61,213 രൂപ നൽകണം.

കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് നിലവിൽ ഇത്തിഹാദിൽ 26,417 രൂപയ്ക്ക് യാത്ര ചെയ്യാമെങ്കിൽ ക്രിസ്മസ്–പുതുവത്സര സീസണിൽ 50,000 രൂപ നൽകണം.

കേരള – യുഎഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തുന്ന ബജറ്റ് എയർ ലൈൻ എയർഇന്ത്യ എക്സ്പ്രസ് മുൻകൂട്ടി നിരക്ക് ഉയർത്തിക്കഴിഞ്ഞു. നേരത്തേ 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിനു മുകളിൽ നൽകേണ്ടിവരും.
ദുബായിൽനിന്ന് കേരളത്തിലേക്ക് ഈ മാസം 22 മുതൽ ജനുവരി 8 വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യണമെങ്കിൽ 30,000 രൂപയ്ക്കു മുകളിൽ നൽകണം. നിലവിൽ 12,000 രൂപയാണ് നിരക്ക്. അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്കും നിരക്കിൽ മൂന്നിരട്ടിയിലേറെ വർധനയുണ്ട്.

പ്രവാസികൾക്ക് പ്രിയം ഷാർജ-തിരുവനന്തപുരം റൂട്ട്

കുറഞ്ഞ ടിക്കറ്റ് നിരക്കും എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം – ഷാർജ റൂട്ടിനെ ജനപ്രിയമാക്കുന്നത്. ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് പത്ത് ശതമാനം വർധിച്ചു.

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ കണക്ക് പ്രകാരം ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേരാണ് യാത്ര ചെയ്തത്.

ഷാർജയിലേക്ക് ഇതേ കാലയളവില്‍ 88,689 പേര്‍ യാത്ര ചെയ്ത കൊച്ചി വിമാനത്താവളമാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമത്. മൂന്ന് സ്ഥാനത്താവട്ടെ 77,859 യാത്രക്കാര്‍ സഞ്ചരിച്ച ഡല്‍ഹിയും. എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും തിരുവനന്തപുരം – ഷാര്‍ജ റൂട്ടിൽ നടത്തുന്നുണ്ട്.

Trivandrum Airport leads in travelers from Sharjah to India. Airlines, notably Air India Express, compete with higher prices during the peak season, offering discounts for one-way tickets. Families spend around 200,000 rupees for Dubai to Kerala trips, with Kozhikode to Dubai tickets reaching 50,000 rupees. Airlines intensify checks, and competition is robust in the Kerala-Gulf sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version