ബിസിനസ്സ് എളുപ്പമാക്കുന്നതിന് എല്ലാ സാമ്പത്തിക സേവനങ്ങൾക്കുമായി സർക്കാർ ഒരൊറ്റ കെവൈസി സംവിധാനത്തിന് രൂപം നൽകുന്നു. അതെ സമയം  ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന വർധിക്കുന്നത് കണക്കിലെടുത്തു അക്കൗണ്ടുകളുമായി ബന്ധപ്പെട്ട KYC പരിശോധന ഉറപ്പാക്കാൻ കർശനമായ മാർഗനിർദേശം നൽകി റിസർവ് ബാങ്ക്.

എല്ലാ സാമ്പത്തിക സേവനങ്ങൾക്കുമായി ഒരൊറ്റ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) കൊണ്ടുവരുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത് അറിയിച്ചു. ഒരിക്കൽ  KYC നൽകിക്കഴിഞ്ഞാൽ, ഉപഭോക്താവിന്റെ വിവിധ വാണിജ്യ ആവശ്യങ്ങൾക്കായി വിവിധ സമയങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ഇത് ബാധകമാക്കാവുന്ന വിധത്തിലാണ് സംവിധാനം വരിക. ഉപഭോക്താവ് ഏർപ്പെട്ടിരിക്കുന്നത് വ്യത്യസ്തമായ ബിസിനസുകൾ ആണെങ്കിലും ഓരോ തവണയും KYC ചെയ്യേണ്ടതില്ല

യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുലെ പ്രചാരം വർധിക്കുന്ന കാലത്തു ഒരൊറ്റ KYC ഏറെ ഉപകാരപ്രദമാകും. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന വർധിക്കുന്നു.

ഈയൊരു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് (ആർബിഐ), അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെവൈസി (Know Your Customer) രേഖകൾക്ക് കർശനമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.

തട്ടിപ്പിലൂടെ പണം നഷ്ടമായ അക്കൗണ്ട്, പണം തട്ടിയെടുക്കുന്നതിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ രണ്ടു രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഓൺലൈൻ പണം തട്ടിപ്പുകളിൽ ഭാഗമാകുന്നുണ്ട്.  

ഭൂരിഭാഗം കേസുകളിലും പണം തട്ടിയെടുക്കുന്നതിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്, തട്ടിപ്പുകാർ വ്യാജ തിരിച്ചറിയൽ രേഖകൾ (കെവൈസി) നൽകിയാകും ആരംഭിക്കുക. ചില കേസുകളിൽ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും പണം കൈമാറുന്നതിന് ഉപയോഗിക്കാറുണ്ട്. KYC രേഖകൾ കർശനമാക്കുകയും, അവ നിരന്തര പരിശോധനക്ക് വിധേയമാക്കുകയും ചെയ്താൽ തന്നെ ബാങ്കുകൾക്ക് ഈ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനാകും.  

വ്യാജ കെവൈസി പരിശോധിക്കേണ്ട ചുമതല ബാങ്കിന്

തട്ടിപ്പ് നടന്ന മിക്കവാറും സംഭവങ്ങളിൽ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിനെ കുറിച്ച് നടത്തുന്ന അന്വേഷണങ്ങളിൽ പക്ഷെ അതിന്റെ ഉടമയെ കണ്ടെത്താൻ സാധിക്കാറില്ല. ആ അക്കൗണ്ടിനായി തട്ടിപ്പുകാർ ബാങ്കിൽ നൽകിയ മേൽ വിലാസത്തിന്റെ രേഖകൾ വ്യാജമാണ് എന്നത് തന്നെകാരണം.
അക്കൗണ്ട് തുറക്കുന്ന വേളയിൽ സമർപ്പിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ യാഥാർത്ഥമാണോ എന്ന് ബാങ്കുകാർ കൃത്യമായി പരിശോധിക്കാറില്ല എന്നിടത്താണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതും.

ഈയൊരു പശ്ചാത്തലത്തിലാണ് സൈബർ പണം തട്ടിപ്പുകൾക്ക് തടയിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വളരെ വിശദമായ കെവൈസി നിർദേശം എല്ലാ വാണിജ്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്.

തട്ടിപ്പിനിരയായാൽ പരാതി നൽകേണ്ടത് ബാങ്കിങ് ഓംബുഡ്സ്മാന്

ഓൺലൈൻ പണം തട്ടിപ്പ് കേസുകളിൽ, നഷ്ടം വരുന്ന തുക തിരികെ നൽകാനുള്ള ബാധ്യത, കെവൈസി രേഖകളിൽ പാളിച്ചവരുത്തിയ ബാങ്കിനാണെന്ന് റിസർവ് ബാങ്ക് ഇതുവരെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം ബാങ്കുകൾക്ക് നൽകി വിശദമായ ഉത്തരവ് ഉടനുണ്ടാകും. അത് കൊണ്ട് തന്നെ കെ വൈ സി പരിശോധന കൊടുത്താൽ കർശനമാക്കേണ്ട ഉത്തരവാദിത്വം ബാങ്കുകൾക്ക് തന്നെയാകും.
പണം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനകം ഉപഭോക്താവ്  ആവശ്യമായ നടപടിക്രമം പാലിച്ച് ആർബിഐയുടെ ഓംബുഡ്സ്മാന് പരാതി നൽകുക. തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ട് ആരംഭിച്ചത് വ്യാജ രേഖകളുടെ പിൻബലത്തിലോ അല്ലെങ്കിൽ സമർപ്പിച്ച വ്യക്തിഗത തിരിച്ചറിയൽ രേഖകൾ പൂർണമായും പരിശോധന നടത്താതെയോ ആണെന്ന് തെളിഞ്ഞാൽ നഷ്ടമായ തുക പൂർണമായോ ഭാഗികമായോ നൽകാൻ ആ ബാങ്കിനോട് ഉത്തരവിടാൻ ഓംബുഡ്സ്മാന് കഴിയുന്നതാണ്.

അതുകൊണ്ടാണ് എല്ലാത്തരം സാമ്പത്തിക സേവനങ്ങൾക്കുമായി ഒരൊറ്റ കെ‌വൈ‌സി കൊണ്ടുവരാൻ ഡെപ്യൂട്ടി ആർ‌ബി‌ഐ ഗവർണറുടെ നേതൃത്വത്തിൽ ധനമന്ത്രാലയം രൂപീകരിച്ച കമ്മിറ്റി ഇത് സംബന്ധിച്ച നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version