പ്രീമിയം ഇലക്ട്രിക് കാറുകൾ വിലകുറച്ചു ഇന്ത്യയിൽ എത്തിച്ചു വിപണി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി  കാത്തിരിക്കുന്ന ടെസ്ലയുടെ നെഞ്ചിടിപ്പേറ്റി കൊണ്ട്  ഇന്ത്യയിലെത്തുകയാണ് അമേരിക്കയുടെ ഫിസ്‌കർ ഓഷ്യൻ എക്‌സ്‌ട്രീമിന്റെ  വിഗ്യാൻ എഡിഷൻ Electric SUV .

ഒറ്റ ചാർജിൽ 707 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ഈ ലക്ഷ്വറി SUV ക്ക് 0-100 കിലോമീറ്റർ വേഗത വെറും 4 സെക്കൻഡിനുള്ളിൽ കൈപ്പിടിയിലാക്കാൻ  കഴിയും.  ഫിസ്‌കർ ഇവിയുടെ  റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സോളാർ പാനലും പ്രത്യേകതയാണ്.  

2024 ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന Fisker Ocean Electric SUV യുടെ പരീക്ഷണ ഓട്ടം ഹൈദരാബാദിൽ നടക്കുകയാണ്.
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസ്‌കർ എന്ന കമ്പനിയുടെ ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് എക്‌സ്ട്രീം വേരിയന്റിനെയാണ് അമേരിക്കൻ SUVയുടെ ലുക്കിൽ രാജ്യത്ത് അവതരിപ്പിക്കാൻ പോവുന്നത്.

വെറും 100 യൂണിറ്റുകളിൽ മാത്രമെത്തുന്ന ഭീമൻ ഇലക്‌ട്രിക് എസ്‌യുവി നിരത്തുകൾക്ക് തീർച്ചയായും വിസ്‌മയമായിരിക്കും.ഓഷ്യൻ എക്‌സ്‌ട്രീം വിഗ്യാൻ എഡിഷൻ എന്ന പേരിലായിരിക്കും ഫിസ്‌കർ ഓഷ്യന്റെ ഇന്ത്യൻ പതിപ്പ് അറിയപ്പെടുക..  

സമ്പൂർണ ഇറക്കുമതി വാഹനമായതിനാൽ ഫിസ്‌കർ ഓഷ്യന് ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഈ വില നിലവാരത്തിൽ ഇന്ത്യൻ വിപണിയിലെ ലക്ഷ്വറി ഇലക്‌ട്രിക് കാർ സെഗ്മെന്റിൽ ബിഎംഡബ്ല്യു iX, ഓഡി ഇ-ട്രോൺ, ജാഗ്വർ ഐ-പേസ് എന്നിവയ്‌ക്കൊപ്പമായിരിക്കും ഫിസ്‌കർ മത്സരിക്കുക.

113 kWh ബാറ്ററി പായ്ക്ക് 572 bhp പവർ ഔട്ട്‌പുട്ടും 737 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി മികച്ച പ്രകടനം നൽകും. ശക്തമായ പവർട്രെയിൻ ഉള്ള ഈ അമേരിക്കൻ ഇലക്‌ട്രിക് എസ്‌യുവി. Fisker Oceanന് 0-100 കിലോമീറ്റർ വേഗത വെറും 4 സെക്കൻഡിനുള്ളിൽ കൈപ്പിടിയിലാക്കാൻ കഴിയും. ഒറ്റ ചാർജിൽ 707 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് അവകാശപ്പെടുന്നത്.

സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പുകൾ, സ്‌പോയിലർ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, ചങ്കി ഓൾ-ബ്ലാക്ക് അലോയ് വീലുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഓഷ്യൻ എക്‌സ്‌ട്രീം വിഗ്യാൻ എഡിഷൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡിസൈൻ ഹൈലൈറ്റുകളിൽ ചിലത്.  

ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റേഞ്ച് നൽകുന്ന ഇലക്ട്രിക് കാറായി Fisker Ocean മാറും. നിലവിൽ 107.8 kWh ബാറ്ററി പാക്ക് ഉപയോഗിച്ച് 677 കിലോമീറ്റർ റേഞ്ച് നൽകുന്ന മെർസിഡീസ് ബെൻസ് EQS 580 ആണ് ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇന്ത്യൻ ഇവി. ലക്ഷ്വറി കാറുകൾ ഉറപ്പാക്കുന്ന എല്ലാ ഫീച്ചറുകളും ഫിസ്‌കർ ഓഷ്യൻ എക്‌സ്‌ട്രീം വിഗ്യാൻ എഡിഷൻ ഇന്ത്യയിലെത്തിക്കും.

17.1 ഇഞ്ച് റിവോൾവിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 3D പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾക്കുള്ള വെന്റിലേഷൻ, ADAS, പവർ ടെയിൽഗേറ്റ് തുടങ്ങി നിരവധി ആധുനിക സാങ്കേതിക സവിശേഷതകൾ ഇലട്രിക് എസ്‌യുവിയിൽ ഉണ്ടാവും. ഇതിനുപുറമെ ഫിസ്‌കർ ഇവിക്ക് റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സോളാർ പാനൽ  കാറിന്റെ ഡ്രൈവിംഗ് റേഞ്ച് മെച്ചപ്പെടുത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version