ബഹുഭാഷ നിർമിത ബുദ്ധി മോഡലുകൾ (multilingual artificial intelligence) വികസിപ്പിച്ച് ഇന്ത്യയുടെ സ്വന്തം നിർമിത ബുദ്ധി സംരംഭമായ കൃത്രിം എസ്ഐ ഡിസൈൻസ് (Krutrim SI Designs).

ഒല ( Ola ) സഹസ്ഥാപകനായ ഭവിഷ് അഗർവാൾ ആണ് കൃത്രിം എസ്ഐ ഡിസൈൻസിന് പിന്നിൽ. ഇന്ത്യയുടെ ആവാസ വ്യവസ്ഥ അടിസ്ഥാനമാക്കി വികസിപ്പിച്ച കൃത്രിമിന് 22 ഇന്ത്യൻ ഭാഷകൾ മനസിലാക്കാൻ സാധിക്കും.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അടക്കം 10 ഭാഷകളിൽ മറുപടി ജനറേറ്റ് ചെയ്യാനും സാധിക്കും. കൃത്രിം, കൃത്രിം പ്രോ എന്നിങ്ങനെ രണ്ട് സൈസുകളിലാണ് മോഡലുകൾ പുറത്തിറക്കുന്നത്. ശനിയാഴ്ച മുതൽ അടിസ്ഥാന മോഡൽ ലഭ്യമായി തുടങ്ങും. ജനുവരിയിൽ എല്ലാ സേവനങ്ങളും ലഭിച്ചു തുടങ്ങും. ഫെബ്രുവരി മുതൽ കൃത്രിമിന്റെ എപിഐകൾ ഡെവലപ്പർമാർക്ക് ലഭിച്ചു തുടങ്ങുമെന്ന് കമ്പനി പറഞ്ഞു.  

2 ട്രില്യൺ ടോക്കണുകളിലാണ് കൃത്രിം പരിശീലിപ്പിച്ചിരിക്കുന്നത്. കൂടുതൽ സങ്കീർണമായ കൃത്രിം മോഡൽ അടുത്തവർഷമായിരിക്കും പുറത്തിറക്കുക. സംസ്കൃത ഭാഷയിൽ നിന്നാണ് മോഡലിന് ഈ പേര് ലഭിച്ചത്.

രാജ്യത്തിന്റെ വിഭിന്ന സംസ്കാരവും പ്രത്യേകതകളും മനസിലാക്കുന്ന എഐ ആയിരിക്കും കൃത്രിം എന്ന് നിർമാതാക്കൾ പറയുന്നു. നിലവിലുള്ള ഏതൊരു മോഡലിനെക്കാളും 20 മടങ്ങ് അധിക ഇൻഡിക് ടോക്കണുകൾ ഉൾക്കൊള്ളുന്നതാണ് അടിസ്ഥാന മോഡൽ. ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് കൃത്രിം വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ഒല ഗ്രൂപ്പിന്റെ കമ്പനികൾ വോയ്സ്, ചാറ്റ് എന്നിവയ്ക്കെല്ലാം കൃത്രിം ഉപയോഗിക്കുന്നുണ്ട്.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ സൂപ്പർ കംപ്യൂട്ടർ ലോഞ്ച് ചെയ്യാനും കൃത്രിം എസ്ഐ ഡിസൈൻസ് ഉദ്ദേശിക്കുന്നുണ്ട്. 2024ഓടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും 2025ൽ നിർമാണം ആരംഭിക്കാനുമാണ് ലക്ഷ്യംവെക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ എഐ ഉത്പന്നങ്ങൾ പുറത്തിറക്കാനാണ് കൃത്രിം ഉദ്ദേശിക്കുന്നത്. ഏപ്രിലിലാണ് കൃത്രിം എസ്ഐ ഡിസൈൻസ് ലോഞ്ച് ചെയ്യുന്നത്. കൃത്രിം ഒലയുടെ ഭാഗമായിട്ടില്ല പ്രവർത്തിക്കുന്നതെന്ന് ഭവിഷ് അഗർവാൾ വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version