ശതകോടീശ്വരന്മാരുടെ പട്ടികകളിൽ മുന്നേറുന്ന അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി കഴിഞ്ഞ ആഴ്ചയിൽ വർധിച്ചത് 10 ബില്യൺ ഡോളർ എന്നാണ് വിപണിയിലെ റിപ്പോർട്ട്. ഇതിനു പിന്നിൽ അദാനിഗ്രൂപിനെതിരെ വന്ന ബ്ലൂംബെർഗ് റിപ്പോർട്ടിൽ കഴമ്പില്ലെന്ന യു എസ് വായ്‌പാ -നിക്ഷേപ ഭീമൻ DFC യുടെ ക്ലീൻചിറ്റ് തന്നെ.

അതിനിടെ ഏറ്റവും പുതിയ ഏറ്റെടുക്കലുകളിൽ ഇന്ത്യയിലെ മാധ്യമ മേഖലയിൽ IANS India Private Limited എന്ന വാർത്താ ഏജൻസിയുടെ  50.5% ഓഹരി കൂടി അദാനി ഗ്രൂപ്പ് സ്വന്തമാക്കി.
അദാനിയുടെ AMG Media Networks Limited IANS India Private Limited എന്ന വാർത്താ ഏജൻസിയുടെ 50.5% ഇക്വിറ്റി ഓഹരികളാണ് സ്വന്തമാക്കിയത്.

ഹിൻഡൻബർഗ് റിസർച്ചിന്റെ വിവാദ റിപ്പോർട്ടുകളിൽ ആടിയുലഞ്ഞ അദാനി ഗ്രൂപ്പ് റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്ന വിവിധ കണ്ടെത്തലുകളെ തുടർന്ന് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. ഗൗതം അദാനിയുടെ ആസ്തി കഴിഞ്ഞ ആഴ്ചയിൽ 10 ബില്യൺ ഡോളർ വർധിച്ചെന്ന റിപോർട്ടോടെ ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം അദാനിയുടെ നിലവിലെ ആസ്തി 70.3 ബില്യൺ ഡോളറാണ്.
ആഗോള കോടീശ്വരപട്ടികയിലെ പതിനാറാമൻ എന്ന നേട്ടവും അടുത്തിടെ അദാനി സ്വന്തമാക്കിയിരുന്നു.  

904 ബില്യൺ ഡോളറിന്റെ ആസ്തിയുമായി പട്ടികയിൽ 13 -ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) ചെയർമാൻ മുകേഷ് അംബാനിയെ (Mukesh Ambani), അദാനി ഉടൻ മറികടന്നു ആദ്യ പത്തു പേരിൽ ഒരാളായി എത്തുമെന്നാണ് വിലയിരുത്തൽ.

തിരിച്ചുവരവിന് കുതിപ്പേകി DFC റിപ്പോർട്ട്

ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (DFC) റിപ്പോർട്ടിനെത്തുടർന്ന് ചൊവ്വാഴ്ച, അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നത് 20 ശതമാനത്തോളം.  
ശ്രീലങ്കയിൽ ഒരു കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കാൻ ഡിഎഫ്സി 553 മില്യൺ ഡോളർ അതായത് 4,600 കോടിയിലധികം രൂപ അദാനിക്ക് വായ്പ അനുവദിച്ചിട്ടുണ്ട്.

ഈ വായ്പ അനുവദിക്കുന്നതിനു മുമ്പ് യുഎസ് ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർരത്തിയ ആരോപണങ്ങൾ അന്വേഷിച്ച് അവ തെറ്റാണെന്ന് കണ്ടെത്തിയതായി ഡിഎഫ്സി പറഞ്ഞു.  

വാർത്താ ഏജൻസി IANS നെ ഏറ്റെടുത്തത് അദാനിയെ മാധ്യമ മേഖലയിൽ ശക്തനാക്കും

IANS India Private Limited എന്ന കമ്പനിയുടെ അദാനി ഗ്രൂപ്പിന്റെ AMG Media Networks Limited (AMNL) 50.5% ഇക്വിറ്റി ഓഹരികളാണ് സ്വന്തമാക്കിയത് ഏറ്റെടുക്കലിന് ശേഷം AMNLന്റെ സബ്സിഡിയറി കമ്പനിയായി IANS മാറി. പുതിയ ഏറ്റെടുക്കൽ അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്. IANS ന്റെ അംഗീകൃത ഓഹരി മൂലധനം (Authorised Share Capital) 20 ലക്ഷം രൂപയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഈ കമ്പനിയുടെ വിറ്റുവരവ് 11.86 കോടി രൂപയാണ്. IANS ന്റെ എല്ലാ തരത്തിലുമുള്ള ഓപ്പറേഷണൽ, മാനേജ്മെന്റ് പ്രവർത്തനങ്ങളും AMNL നിയന്ത്രിക്കും. കൂടാതെ IANSന്റെ എല്ലാ ഡയറക്ടർമാരെയും AMNL നിയമിക്കും.

ഏറ്റെടുക്കലുകൾ തുടർന്ന് AMG മീഡിയ നെറ്റ് വർക്ക്

കഴിഞ്ഞ വർഷം മാർച്ചിൽ ബിസിനസ്-ഫിനാൻഷ്യൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ ബിക്യു പ്രൈം (BQPrime) അദാനി ഏറ്റെടുത്തിരുന്നു. ഇതിലൂടെയാണ്  മുകേഷ് അംബാനിക്ക് വെല്ലുവിളിയുയർത്തി രാജ്യത്തെ മാധ്യമ മേഖലയിലേക്ക് അദാനി ഗ്രൂപ്പ് കടന്നു വരുന്നത്. അദാനിയുടെ AMG മീഡിയ നെറ്റ് വർക്കിന്റെ ഭാഗമാണ് ന്യൂഡൽഹി ടെലിവിഷൻ (NDTV). ഈ കമ്പനിയും അദാനി ഏറ്റെടുക്കലിലൂടെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ഡിസംബറിൽ ഏകദേശം 65% എൻഡിടിവി ഓഹരികളാണ് AMNL നേടിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version