ഡ്രൈവർമാരുടെ പണി കളയുന്ന കാർ വേണ്ടെന്ന് കേന്ദ്രം | പണിയാവുക ടെസ്ലയ്ക്ക്

ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഡ്രൈവറില്ലാ കാറുകൾ വന്നാൽ രാജ്യത്തെ ഡ്രൈവർമാരുടെ പണി പോകുമെന്നും അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

70-80 ലക്ഷം പേരാണ് രാജ്യത്ത് ടാക്സി-ഡ്രൈവർ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ഇവരുടെയെല്ലാം പണി ഡ്രൈവറില്ലാ കാറുകൾ വന്നാൽ  അവസാനിക്കും. ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങൾക്കായിരിക്കും ഡ്രൈവറില്ലാ കാറുകൾ അനുയോജ്യമെന്നും മന്ത്രി പറഞ്ഞു.

പണിയാവുക ടെസ്ലയ്ക്ക്
ഓട്ടോമോട്ടീവ് മേഖലയിലുണ്ടായിട്ടുള്ള മികച്ച സാങ്കേതിക കണ്ടുപിടിത്തങ്ങളിലൊന്നാണ് ഓട്ടോണോമസ് ഡ്രൈവിംഗ് ടെക്നോളി. ആഗോള ബ്രാൻഡായ ടെസ്ല (Tesla) അടക്കം ഇന്ത്യൻ വിപണിയിലേക്ക് ഡ്രൈവറില്ലാ കാറുകൾ കൊണ്ട് വരാൻ ലക്ഷ്യമിടുന്നുണ്ട്.

എന്നാൽ പൂർണമായും ഡ്രൈവറില്ലാ കാറുകൾ രാജ്യത്തിന് വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇതിന് മുമ്പും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഡ്രൈവറില്ലാ കാറുകളോട് സമാന നിലപാടാണെടുത്തിട്ടുള്ളത്. 2017ൽ രാജ്യത്ത് ഡ്രൈവറില്ലാ  കാറുകൾക്ക് അനുവദി കൊടുക്കില്ലെന്ന് പറഞ്ഞിരുന്നു. റോഡ് സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് മന്ത്രി ഡ്രൈവറില്ലാ കാറുകളോട് മുഖം തിരിച്ചത്.

ഡ്രൈവറില്ലാ കാറുകൾ അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെ നിലപാട് ഏറ്റവും അധികം ബാധിക്കുക ടെസ്ലയുടെ ഇന്ത്യൻ മാർക്കറ്റ് സ്വപ്നങ്ങളെയാണ്. എന്നാൽ ഇന്ത്യൽ നിർമാണം ആരംഭിക്കാൻ മന്ത്രി ടെസ്ലയെ സ്വാഗതം ചെയ്തു. ചൈനയിൽ വാഹനം നിർമിച്ചു ഇന്ത്യയിൽ വിൽക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നതെങ്കിൽ സഹകരിക്കില്ല എന്ന നിലപാടാണ് മന്ത്രി എടുത്തതാണ്.

With the goal of increasing pizza consumption and expanding the category’s share in terms of occasions, Jubilant FoodWorks is increasing its investments in the rebranding of Domino’s. The company has launched a 360-degree rebranding campaign with the goal of increasing brand awareness, particularly among Gen Z and younger millennials.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version