പാപ്പരായ ഗോ ഫസ്റ്റ് (Go First) കാരിയർ കമ്പനിയെ ഏറ്റെടുക്കാൻ താത്പര്യം അറിയിച്ച് സ്പൈസ്ജെറ്റ് (SpiceJet). സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ഗോ ഫസ്റ്റിന്റെ പ്രവർത്തനം കഴിഞ്ഞ മെയ് മുതൽ മന്ദഗതിയിലായിരുന്നു. ഗോ ഫസ്റ്റ് ഏറ്റെടുക്കാനുള്ള താത്പര്യം കമ്പനിയെ അറിയിച്ചതായി റെഗുലേറ്ററി ഫയലിംഗിലാണ് സ്പൈസ് ജെറ്റ് പറഞ്ഞത്.

പ്രതിസന്ധിയിൽ സ്പൈസ് ജെറ്റും
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സ്പൈസ് ജെറ്റ് വിവിധ നിക്ഷേപകരിൽ നിന്ന് 270 മില്യൺ ഡോളറാണ് സമാഹരിക്കാനിരിക്കുന്നത്. സാമ്പത്തിക സ്ഥിതി ഭദ്രമാക്കാൻ പുതിയ മൂലധനം സമാഹരിക്കുന്നതിന് കമ്പനി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. പുതിയ നിക്ഷേപം ഉപയോഗിച്ചായിരിക്കും സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റിനെ സ്വന്തമാക്കുന്നത്.

പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിനുമായുള്ള (Pratt & Whitney engine) പ്രശ്നമാണ് ഗോ ഫസ്റ്റിനെ വലച്ചത്. പാപ്പരത്തത്തിൽ നിന്ന് പുറത്തുവരാനുള്ള പരിശ്രമം നടത്തികൊണ്ടിരിക്കുകയാണ് കമ്പനി. ഗോ ഫസ്റ്റിനെ പ്രവർത്തന ക്ഷമമായ എയർലൈനാക്കി മാറ്റുകയാണ് സ്പൈസ് ജെറ്റ് ലക്ഷ്യംവെക്കുന്നത്. ഇതിനായി ഗോ ഫസ്റ്റിലെ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തി.

ആദ്യം വന്നത് ജിൻഡാൽ

ഗോ ഫസ്റ്റിനെ ആദ്യം ഏറ്റെടുക്കാൻ മുന്നോട്ടുവന്നത് ജിൻഡാൽ പവർ ആണ്. എന്നാൽ പിന്നീട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ജിൻഡാൽ ഏറ്റെടുക്കുന്നതിൽ നിന്ന് പിൻമാറി. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ കമ്പനി സ്കൈ വൺ, ആഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന  സാഫ്രിക് ഇൻവെസ്റ്റ്മെന്റ്സ് എന്നിവരും ഗോ ഫസ്റ്റിനെ വാങ്ങാൻ താത്പര്യം അറിയിച്ചിരുന്നു.

സാങ്കേതിക കാരണങ്ങൾ കൊണ്ട് 2024 ഫെബ്രുവരി നാലുവരെ ഗോ ഫസ്റ്റിന്റെ ഫ്ലൈറ്റുകൾ റദ്ദാക്കുന്നതായി കമ്പനി എക്സിൽ അറിയിച്ചിരുന്നു. 2005ലാണ് വാഡിയ ഗ്രൂപ്പിൽ അഫ്‌ലിയേറ്റ് ചെയ്ത് ഗോഫസ്റ്റ് തുടങ്ങുന്നത്. 

SpiceJet has expressed interest in acquiring Go First to enhance its financial position. The financial maneuvers undertaken by SpiceJet, following its May transition, involve accumulating $270 million from various investment sources. In pursuit of stabilizing its financial status, the company’s board authorized the acquisition of new capital. SpiceJet plans to utilize the fresh funds to make Go First a part of its portfolio.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version