പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനൽ വരിക്കാരുടെ (സബ്സ്ക്രൈബർ) എണ്ണം ചൊവ്വാഴ്ച രണ്ട് കോടി പിന്നിട്ടു. ലോകനേതാക്കന്മാരിൽ ഈ നേട്ടം കൈവരിക്കുന്ന ഏക വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്റെ സമകാലികരായ രാഷ്ട്രത്തലവന്മാരെക്കാൾ വളരെ മുന്നിലാണ് പ്രധാനമന്ത്രി.
പ്രധാനമന്ത്രിയുടെ യൂ‍ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ഏകദേശം 64 ലക്ഷം സബ്സ്ക്രൈബർമാരുമായി മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസനാരോ രണ്ടാം സ്ഥാനത്തെത്തി. അതായത് പ്രധാനമന്ത്രിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് പോലും വരില്ല. 2007ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യൂട്യൂബ് ചാനൽ തുടങ്ങുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യോഗ വിത്ത് മോദി എന്ന യൂട്യൂബ് ചാനലിനും അത്യാവശ്യം വരിക്കാരുണ്ട്. 73,3000 ആണ് ഈ ചാനലിന്റെ വരിക്കാരുടെ എണ്ണം.

യൂട്യൂബിലെ വ്യൂസിൽ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെസ്കിയാണ്. 22.4 കോടി പേരാണ് സെലെസ്കിയുടെ വീഡിയോകൾ കണ്ടത്.


യുഎസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സക്രൈർമാരും തുർക്കി പ്രസിഡന്റ് റിസെപ് തയ്യിബിന് 3.16 ലക്ഷം സബ്സക്രൈർമാരുമുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ യൂട്യൂബിലെ സബ്സക്രൈർമാരുടെ എണ്ണം 35 ലക്ഷമാണ്.

The subscriber count for the Prime Minister Narendra Modi’s personal YouTube channel surpassed 20 million, making him the sole world leader to achieve this milestone, significantly outpacing his global counterparts. Modi’s channel boasts over 4.5 billion views, a substantial lead over other world leaders.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version