ഇനി ദിവസങ്ങളില്ല എന്ന തരത്തിൽ ബാങ്കുകൾ ടെക്നോളജിയിൽ നിക്ഷേപം നടത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഐടി, ഐടി സെക്യൂരിറ്റി എന്നീ മേഖലകളിൽ ധാരാളം നിക്ഷേപം നടത്താൻ ബാങ്കുകൾ മുന്നോട്ടുവരണമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ ജെയാണ് ആഹ്വാനം ചെയ്തത്.
ആർബിഐ നടത്തിയ പരിശോധനയിൽ പല ബാങ്കുകളുടെയും ഡിസാസ്റ്റർ റിക്കവറിയിലേക്കുള്ള മാറ്റം അത്ര സുഗമമായിരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. എല്ലാ മേഖലയെയും ഒരേ പോലെ പിന്തുണയ്ക്കുന്നുമില്ല. മുംബൈയിൽ നടന്ന പത്താമത് എസ്ബിഐ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വേളയിൽ തന്നെ റിസ്ക് ബഫറുകളുണ്ടാക്കി വെക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ബാങ്കുകളെ സഹായിക്കും. എന്നാൽ വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടണമെങ്കിൽ ബാങ്കുകൾ ടെക്നോളജിയിൽ നിക്ഷേപിക്കുന്നത് കാര്യക്ഷമമാക്കണം.
പ്രതിസന്ധി ഘട്ടങ്ങളിൽ പല സ്ഥാപനങ്ങളും ഡിസാസ്റ്റർ റിക്കവറിയിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് ആർബിഐ പറഞ്ഞു. നിലവിലെ സമീപനത്തിൽ നിന്ന് മാറി ബാങ്കുകൾ ഇന്റഗ്രേറ്റഡ് ബിസിനുകളിലേക്ക് തിരിയണമെന്ന് സ്വാമിനാഥൻ പറഞ്ഞു. ഗ്രീൻ ഡെപോസിറ്റുകളിലൂടെ സമാഹരിക്കുന്ന നിക്ഷേപങ്ങൾക്ക് ക്യാഷ് റിസർവ് അനുപാതത്തിൽ ഇളവ് നൽകുന്നതിനും ഹരിത വായ്പയ്ക്ക് മുൻഗണ നൽകുന്നതിനും ബാങ്കുകൾ മുന്നോട്ടു വരുന്നുണ്ടെന്നും ആർബിഐ പറഞ്ഞു.