മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജതിൻ ദലാലിൽ നിന്ന് 25 കോടി രൂപ നഷ്ടപരിഹാരം വാങ്ങാൻ ആഗോള ഐടി ഭീമനായ വിപ്രോ (Wipro). തൊഴിൽ കരാറിലെ നോൺ-കംപീറ്റ് ക്ലോസ് ലംഘിച്ചെന്ന് കാണിച്ചാണ് ബംഗളൂരു സിവിൽ കോടതിയിൽ വിപ്രോ ഹർജി ഫയൽ ചെയ്തത്.

രാജിവെച്ചാൽ ഒരു വർഷം കഴിയാതെ വിപ്രോയുടെ എതിരാളികളായ കമ്പനികളിൽ ജോലി ചെയ്യുന്നതിൽ നിന്ന് ജതിനെ വിലക്കുന്നതാണ് കരാർ. ഈ കരാർ ജതിൻ ലംഘിച്ചെന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്.
25.15 കോടി നഷ്ടപരിഹാരവും തുക അടയ്ക്കുന്നതു വരെ വർഷം 18% നഷ്ടപരിഹാരത്തിന്റെ പലിശയും നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബർ വരെയാണ് ജതിൻ വിപ്രോയിൽ സിഎഫ്ഒ ആയി പ്രവർത്തിച്ചത്. സെപ്റ്റംബറിൽ ജതിന്റെ രാജി വിപ്രോ സ്വീകരിക്കുകയും ചെയ്തു.  വിപ്രോയിൽ 21 വർഷം സേവനം അനുഷ്ഠിച്ച ജതിൻ 2015ലാണ് കമ്പനിയുടെ സിഎഫ്ഒയാകുന്നത്. കോഗ്നിസന്റിൽ (Cognizant) അടുത്ത വർഷം ജതിൻ ജോലിയിൽ പ്രവേശിക്കും. കമ്പനിയുടെ ആഗോള സാമ്പത്തിക പ്രവർത്തനം, സാമ്പത്തിക പദ്ധതികൾ, അക്കൗണ്ടിംഗ്, നികുതി, കോർപ്പറേറ്റ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലായിരിക്കും ജതിൻ പ്രവർത്തിക്കുക.

ഹർജി ആർബിട്രേഷന് (മധ്യസ്ഥത) വിടണമെന്ന് ജതിൻ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
ഈ വർഷം വിപ്രോയിൽ 10 ഹൈ പ്രൊഫൈൽ രാജികൾ നടന്നിട്ടുണ്ട്. കോഗ്നിസന്റിൽ ചേർന്ന മറ്റൊരു ജീവനക്കാരനെതിരേയും വിപ്രോ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

Wipro, the third-largest software services exporter in India, has initiated legal proceedings against its former Chief Financial Officer (CFO), Jatin Dalal, in a Bengaluru civil court. While the exact grounds for the lawsuit remain undisclosed, reports suggest that Dalal has urged the court to transfer the case to arbitration.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version