ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ ബിഗ്ബിയെപോലെ ചില്ലറക്കാരിയല്ല. അമിതാഭ്-ജയ ബച്ചൻ ദമ്പതികളുടെ മൂത്ത മകളായ ശ്വേത തന്റെ സഹോദരൻ അഭിഷേക് ബച്ചനെപ്പോലെ ചലച്ചിത്ര താരമല്ല, പക്ഷെ 160 കോടി രൂപയുടെ ആസ്തിയുള്ള ഒരു എഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ അവർ പ്രശസ്തയാണ്.

അച്ഛനെ പോലെ ഒരൊറ്റ മേഖലയിൽ മാത്രം ശ്വേത ബച്ചൻ ഒതുങ്ങി നിന്നില്ല. വിവിധ തരം സംരംഭങ്ങളിലൂടെ കടന്നു പോയ കരിയറാണ് ശ്വേത ബച്ചന്റേത്.
ഫാഷൻ ഡിസൈനർ മോനിഷ ജയ്സിങ്ങുമായി ചേർന്ന് MxS എന്ന ലക്ഷ്വറി ബ്രാൻഡ് സ്ഥാപിച്ച ശ്വേത മികച്ചൊരു സംരംഭക കൂടിയാണ്. ഡിസൈനർ ഗൗണുകൾ ഉൾപ്പെടെയുള്ള ബിസിനസ് നടത്തുന്ന ബ്രാൻഡാണിത്.മികച്ച ഒരു മോഡലിംഗ് പ്രൊജെക്ടുകളിൽ ഏറെക്കാലം പേരെടുത്ത ശ്വേത ഒരു കിന്റർഗാർട്ടൻ ടീച്ചർ വരെയായി ഒരു കൈ നോക്കിയിട്ടുണ്ട്.

ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്നാണ് ശ്വേത ബച്ചൻ വിദ്യാഭ്യാസം നേടിയത്. പിന്നീട് സ്വിറ്റ്സർലണ്ടിലും ഉപരിപഠനം നടത്തി. 2018ൽ ആദ്യമായി പ്രസിദ്ധീകരിച്ച പാരഡൈസ് ടവേഴ്സ് (Paradise Towers) എന്ന നോവൽ മികച്ച ഒരു സെല്ലെർ ആയിരുന്നു. പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അവർ കോളങ്ങളും എഴുതാറുണ്ട്.

അമിതാഭ് ബച്ചൻ മുംബൈ ജുഹുവിൽ സ്ഥിതി ചെയ്യുന്ന 50 കോടി രൂപ വിലമതിക്കുന്ന ‘പ്രതീക്ഷ’ എന്ന ബംഗ്ലാവ് ശ്വേതയ്ക്ക് സമ്മാനമായി നൽകിയതോടെ അവരുടെ ആസ്തി 160 കോടി രൂപയുടെ മൂല്യത്തിലേക്ക് ഉയർന്നു. എന്നാൽ ശ്വേതയുടെ ആസ്തി പതിന്മടങ്ങായി ഉയരാൻ പോകുകയാണ്. അടുത്തിടെ  അമിതാഭ് ബച്ചൻ തന്റെ 3190 കോടി രൂപയുടെ വസ്തുവകകൾ ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവർക്ക് തുല്യമായി ഭാഗിച്ചു നൽകാൻ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.  
നിലവിൽ, ബിസിനസും, സാഹിത്യവും തനിക്ക് ഒരു പോലെ വഴങ്ങുമെന്ന് തിരിച്ചറിഞ്ഞ ശ്വേത, ഇവ രണ്ടും ഒരു പോലെ വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്.

രാജ് കപൂറിന്റെ മകൾ റിതു നന്ദയുടെ മകനും, വ്യവസായിയുമായ നിഖിൽ നന്ദയെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ രണ്ട് മക്കളാണ് നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവർ. ഇതിൽ നവ്യ അമ്മയുടെ വഴി തിരെഞ്ഞെടുത്ത ഒരു സംരംഭകയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തിയുമാണ്. അഗസ്ത്യ നന്ദ അടുത്തിടെ ദി ആർച്ചിസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മുത്തച്ഛന്റെ പാത തിരഞ്ഞെടുത്തിരുന്നു.  

Shweta Bachchan, born on 17th March, is the daughter of Bollywood legends Amitabh Bachchan and Jaya Bachchan, and the elder sister of Abhishek Bachchan. In 1997, she married Nikhil Nanda, a businessman associated with Escorts Group. Despite not pursuing a career in Bollywood, Shweta Bachchan has made a mark in various fields.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version