വളർച്ചയുടെ ചുവടുവെച്ച് ഐഡിഫ്രഷ് #𝐢𝐃𝐅𝐫𝐞𝐬𝐡𝐅𝐨𝐨𝐝 #𝐑𝐚𝐣𝐚𝐭𝐃𝐢𝐰𝐚𝐤𝐞𝐫

മലയാളി തുടങ്ങിയ ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡിന്റെ (iD Fresh Food) ഇന്ത്യയിലെ സിഇഒ ആയി രജത് ദിവാകരെ നിയമിച്ചു. രണ്ടു പതിറ്റാണ്ടായി ഐഡി ഫ്രഷിനെ നയിക്കുന്ന പിസി മുസ്തഫ കമ്പനിയുടെ ഗ്ലോബൽ സിഇഒ ആകും. കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി മുസ്തഫ തന്നെ തുടരും.

അന്താരാഷ്ട്ര വളർച്ച, ഫുഡ്-ടെക്നോളജി, ഏറ്റെടുക്കലുകൾ എന്നിവ ഇനി മുസ്തഫയുടെ നേതൃത്വത്തിലായിരിക്കും നടക്കുക.
എഫ്എംസിജി വ്യവസായ മേഖലയിൽ രണ്ട് പതിറ്റാണ്ട് പ്രവർത്തന പരിചയമുള്ള ആളാണ് രജത് ദിവാകർ. മരികോ ബംഗ്ലാദേശിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു രജത്.  

ആഗോളതലത്തിലേക്ക്

കമ്പനിയുടെ വളർച്ച ഉറപ്പിക്കാൻ ഓരോ അന്താരാഷ്ട്ര മാർക്കറ്റിലും പുതിയ സിഇഒമാരെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് നിലവിൽ വിദേശ വിപണിയിൽ നിന്നാണ് ലഭിക്കുന്നത്. യുഎസിലേക്ക് സിഇഒയെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം ഓസ്ട്രേലിയ, സിംഗപ്പൂർ പോലുള്ള പുതിയ മാർക്കറ്റുകളിലേക്ക് വിപണി വ്യാപിപ്പിക്കാനാണ് ഐഡി ഫ്രഷ് ലക്ഷ്യമിടുന്നത്.

രജത് ദിവാകരൻ കമ്പനിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് മുസ്തഫ പറഞ്ഞു.
2005ൽ ആരംഭിച്ച ഐഡി ഫ്രഷ് 2022ലെ ഫണ്ടിംഗ് റൗണ്ടിൽ 507 കോടി രൂപ സമാഹരിച്ചിരുന്നു. ഫുഡ് സ്റ്റാർട്ടപ്പിലെ ഏറ്റവും വലിയ ഡീലുകളിലൊന്നായിരുന്നു ഇത്. ഔട്ട് ലെറ്റുകൾ വഴി ദിവസം 65,000 കിലോ ഇഡ്ഡലി‍/ദോശ മാവാണ് ഐഡി ഫ്രഷ് വിൽക്കുന്നത്. 30,000 ഔ‍ട്ട്ലെറ്റുകൾ വഴി പൊറോട്ട, വടയുടെ മാവ്, ചപ്പാത്തി, പനീർ എന്നിവയും വിൽക്കുന്നുണ്ട്.  


ID Fresh Food has made a significant leadership change with the appointment of Rajat Diwaker as its new CEO for the Indian market. This move comes as PC Musthafa, the long-serving leader of iD Fresh, transitions into the role of Global CEO while continuing to serve as the Chairman of the Board of Directors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version