വിജയകരമായ ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യയിലും കേരളത്തിന്റെ വ്യക്തമായ പങ്കുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, എസ്‌ഐഎഫ്‌എൽ, ടിസിസി, കെഎഎൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ആദിത്യ എൽ-1 ദൗത്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

ആദിത്യ എൽ-1 വിക്ഷേപണ വാഹനമായ പിഎസ്‌എൽവിയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ എസ്‌ഐഎഫ്‌എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്‌സ്, 15സിഡിവി6 ഡോം ഫോർജിങ്സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിങ്ങുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്‌ഐഎഫ്‌എൽ തദ്ദേശീയമായി വികസിപ്പിച്ചതാണ്.

പിഎസ്‌എൽവി സി 57 ആദിത്യ എൽ-1 മിഷന്റെ ഭാഗമായി പിഎസ്‌എൽവി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്‌ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്‌ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിങ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.



പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ഉദ്യോഗമണ്ഡലിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് – ടി.സി.സിയാണ് വിതരണം ചെയ്തിരിക്കുന്നത്. റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തത് പൊതുമേഖലാ സ്ഥാപനമായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ എത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.

Kerala plays an important role in India’s successful first solar probe, ‘Aditya L-1’ with crucial contributions. The Aditya L-1 mission has used various products manufactured by state public sector organizations like Keltron, SIFL, TCC and KAL.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version