32 കോടി വിനോദസഞ്ചാരികളുമായി ആഗോള വിനോദ സ‍ഞ്ചാര ഭൂപടത്തിൽ സ്ഥാനമുറപ്പിച്ച് ഉത്തർപ്രദേശ്. ഉത്തർപ്രദേശിൽ തന്നെ കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടായത് കാശിയിലേക്കാണ്. ഒമ്പതു മാസം കൊണ്ടാണ് ഉത്തർപ്രദേശിൽ 32 കോടി വിനോദസഞ്ചാരികളെത്തിയത്.

കാശി കഴിഞ്ഞാൽ പ്രയാഗ്‌രാജ്, അയോധ്യ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തിയത്. കോടികണക്കിന് ആളുകളാണ് ഇവിടം സന്ദർശിച്ചത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 25% വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം യുപി സന്ദർശിച്ച ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 31,91,95,206 ആണ്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. 9,54,866 വിദേശ വിനോദസഞ്ചാരികളും ഉത്തർപ്രദേശ് സന്ദർശിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയാണ്. 8 കോടിയോളം പേരാണ് കഴിഞ്ഞ വർഷം വാരണാസി സന്ദർശിച്ചത്. ഇതിൽ ഒരുലക്ഷത്തോളം പേർ വിദേശ വിനോദസഞ്ചാരികളാണ്.

ഉത്തർപ്രദേശിൽ സഞ്ചാരികൾ കാണാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രം പ്രയാഗ്‌രാജാണ്. 4 കോടിയോളം പേരാണ് കഴിഞ്ഞ വർഷം പ്രയാഗ്‌രാജ് സന്ദർശിച്ചത്. ഇതിൽ 4,49,93,289 പേർ ആഭ്യന്തര വിനോദ സഞ്ചാരികളാണ്. 2,03,64,347 വിനോദസഞ്ചാരികളെ വരവേറ്റ അയോധ്യ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.


ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശനം നടത്തിയത് ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ്.  5.56 – 5.80  കോടി ആളുകളാണ് ഇക്കാലയളവിൽ ഉത്തർപ്രദേശിലെത്തിയത്. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രം തുറന്നു കൊടുക്കുന്നതോടെ ഉത്തർപ്രദേശിലെ വിനോദസഞ്ചാരികളുടെ എണ്ണം ഇതിലും വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ മാസം 22നാണ് ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുക്കുന്നത്.

Uttar Pradesh’s tourism sector has experienced significant growth, with the state welcoming over 32 crore tourists in the first nine months of 2023. This figure surpassed the total footfalls for the entire calendar year of 2022, marking a notable increase of at least 25%.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version