കാപ്പിറ്റൽ ഫുഡ്സ്, ഓർഗാനിക് ഇന്ത്യ തുടങ്ങി രണ്ട് ഭക്ഷണ ബ്രാൻഡുകളെ ഏറ്റെടുക്കാൻ ടാറ്റ. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ആണ് ഫാബ് ഇന്ത്യ പിന്തുണയ്ക്കുന്ന ഓർഗാനിക് ടീ, ഹെൽത്ത് ഉത്പന്ന നിർമാതാക്കളായ ഓർഗാനിക് ഇന്ത്യയെയും ചിങ്സ് സീക്രട്ടിന് കീഴിൽ ഭക്ഷണ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന കാപ്പിറ്റൽ ഫുഡിനെയും ഏറ്റെടുക്കുന്നത്. മാസങ്ങളായി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചകൾ ഒടുവിൽ ഫലം കണ്ടുവെന്നാണ് റിപ്പോർട്ട്.

പുതിയ ബ്രാൻഡുകളെ ഏറ്റെടുക്കുന്നത് വഴി വിപണി കൂടുതൽ വിപുലീകരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. പുതിയ മാർക്കറ്റ് തുറക്കാനും ഉപഭോക്താക്കളിലേക്ക് വ്യത്യസ്തമായ കൂടുതൽ ഉത്പന്നങ്ങളെത്തിക്കാനും സാധിക്കും. ഓർഗാനിക്ക് ഉത്പന്നങ്ങളിലേക്കുള്ള ടാറ്റയുടെ ചുവടുവെപ്പ് കൂടിയാണ് ഇത്. ഏറ്റെടുക്കലിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ ഏറ്റെടുക്കലുകൾ

യൂറോപ്പിലെ ഇൻവസ് ഗ്രൂപ്പ് (Invus Group), യുഎസിലെ ജനറൽ അത്‌ലാന്റിക്ക്  (General Atlantic) എന്നിവരിൽ നിന്ന് കാപ്പിറ്റൽ ഫുഡ്സിന്റെ 75% ആണ് ടാറ്റ വാങ്ങുന്നത്. 5100 കോടി രൂപയാണ് കാപ്പിറ്റൽ ഫുഡ്സിന്റെ ആകെ ആസ്തി. അതേസമയം കാപ്പിറ്റൽ ഫുഡ്സിന്റെ സ്ഥാപക ചെയർമാൻ അജയ് ഗുപ്തയുടെ 25% ഓഹരി നിലനിർത്തിയിട്ടുണ്ട്.

1995ൽ ആരംഭിച്ച കാപ്പിറ്റൽ ഫുഡ്സിന്റെ ദേശി രുചിയിലുള്ള ഭക്ഷണ ഉത്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ വളരെ പെട്ടന്നാണ് സ്ഥാനമുറപ്പിച്ചത്. ചിങ്സ് സീക്രട്ടിന്റെ ഇൻസ്റ്റന്റ് നൂഡിൽസ്, സൂപ്പ്എ ന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. കൂടാതെ സ്മിത് ആൻഡ് ജോൺസിന്റെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സോസ്, ബെയ്ക്ക് ചെയ്ത ബീൻസ് എന്നിവയും ഉൾപ്പെടും.

ഈ ഏറ്റെടുക്കൽ നെസ്‌ലേയുടെ മാഗിക്കും പതഞ്ജലിക്കും വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
1800 കോടി രൂപ മൂല്യം കണക്കാക്കുന്ന ഓർഗാനിക് ഇന്ത്യയെ ഫാബ് ഇന്ത്യയിൽ നിന്നാണ് ടാറ്റ സ്വന്തമാക്കാൻ പോകുന്നത്. പ്രേംജി ഇൻവെസ്റ്റിനും ലൈറ്റ് ഹൗസ് കാപ്പിറ്റലിനും 40% ഓഹരിയാണ് ഓർഗാനിക്ക് ഇന്ത്യയിലുള്ളത്.

Tata Consumer Products Limited (TCPL) is set to acquire Organic India, backed by Fabindia, and Capital Foods, renowned for its brand Ching’s Secret, according to sources cited by ET. The formal announcement is anticipated next week.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version