ശക്തമായ പാസ്‌പോർട്ട്, ഇന്ത്യയുടെ സ്ഥാനം 80 #𝐏𝐚𝐬𝐬𝐩𝐨𝐫𝐭𝐑𝐚𝐧𝐤𝐢𝐧𝐠 #𝐈𝐧𝐝𝐢𝐚𝐏𝐚𝐬𝐬𝐩𝐨𝐫𝐭

2024ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ 80 -ാം സ്ഥാനം നിലനിർത്തി ഇന്ത്യൻ പാസ്‌പോർട്ട്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനം ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ രാജ്യങ്ങളാണ്. ഇന്ത്യക്കൊപ്പം  80 -ാം സ്ഥാനത്തു  ഉസ്ബക്കിസ്ഥാനുമുണ്ട്. അഫ്‍ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. യുഎസ് പാസ്സ്‌പോർട്ട് ഏഴാം സ്ഥാനത്താണ് ഉള്ളത്. 2022 ൽ ഇന്ത്യൻ പാസ്പോർട്ട് ഈ പട്ടികയിൽ 87 -ാം സ്ഥാനത്തായിരുന്നു.

ഇരു രാജ്യങ്ങളുടെ പാസ്പോർട്ട്  ഉപയോഗിച്ച് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ പട്ടികയിലും ഇന്ത്യക്ക് സമാന സ്ഥാനമായിരുന്നു.

ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിങ്ങനെ നാലു രാഷ്ട്രങ്ങളാണ് 2024 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. സൂചികയ്ക്കായി വിലയിരുത്തുന്ന 227 ഡെസ്‍റ്റിനേഷനുകളില്‍ 194 ഇടങ്ങളിലേക്കും വിസയില്ലാതെ പോകാൻ ഈ 4 രാജ്യങ്ങളിലെ പാസ്സ്പോർട്ടുകാർക്ക് സാധിക്കുമെന്നതാണ് സവിശേഷത.

2023ലെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ദക്ഷിണ കൊറിയ, സ്വീഡൻ, ഫിൻലാൻഡ് എന്നിവ ഇപ്പോൾ രണ്ടാം സ്ഥാനത്തുണ്ട്.  ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളില്‍ പ്രവേശിക്കാം.

ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്‍സ് എന്നീ രാജ്യങ്ങൾ റേറ്റിംഗിൽ മൂന്നാം സ്ഥാനം പങ്കിട്ടു. 192 സ്ഥലങ്ങളിലേക്കാണ് ഈ രാജ്യങ്ങളുടെ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാകുക.
പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 183 രാജ്യങ്ങൾ  സന്ദര്‍ശിക്കാനാകും.

 പാകിസ്ഥാൻ പട്ടികയില്‍ നൂറ്റിയൊന്നാം സ്ഥാനത്താണ്. ചൈന 62-ാം സ്ഥാനത്താണ്. ഈ വർഷം രണ്ട് സ്ഥാനങ്ങൾ കയറിയ ചൈനീസ് പാസ്‍പോര്‍ട്ട് ഉപയോഗിച്ച് 85 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം.

  അഫ്‍ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. 28 രാഷ്ട്രങ്ങളിലേക്ക് മാത്രമാണ് അഫ്‍ഗാനിസ്ഥാന്‍ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക.

In a significant development, six countries—France, Germany, Italy, Spain, Japan, and Singapore—have claimed the top position in the 2024 Henley Passport Index. This achievement grants their citizens visa-free access to an unprecedented 194 destinations out of a total of 227 across the globe, according to data from the International Air Transport Association (IATA).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version