യുഎസിൽ രാമന്റെ കൂറ്റൻ ബിൽബോർഡുകൾ

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി യുഎസിലെ 10 സംസ്ഥാനങ്ങളിൽ ഭീമൻ ബിൽബോർഡുകൾ ഉയർത്തി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി).

രാമന്റെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഭീമൻ ബോർഡുകളാണ് വിഎച്ച്പിയുടെ യുഎസ് ചാപ്റ്റർ പത്ത് സംസ്ഥാനങ്ങളിൽ സ്ഥാപിച്ചത്. 40 ബിൽബോർഡുകളാണ് വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിൽ അമേരിക്കയിലെ ഹിന്ദു വിഭാഗത്തിന്റെ പങ്കാളിത്തം അറിയിക്കുകയാണ് ഇതിലൂടെ.

പ്രാണ പ്രതിഷ്ഠ എന്ന പേരിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ആഗോളതലത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ടെക്സാസ്, ഇല്ലിനോയ്സ്, ന്യൂയോർക്ക്, ന്യൂ ജേഴ്സി, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അരിസോണ, മിസോറി എന്നിവിടങ്ങളിൽ വരും നാളുകളിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
പ്രതിഷ്ഠാ ചടങ്ങളി‍ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാഷ്ട്രീയ-മത സംഘടനകളിൽ നിന്ന് വിവിധ നേതാക്കൾ പങ്കെടുക്കും. 

In anticipation of the upcoming ‘Pran Pratishtha’ ceremony at the Ram Temple in Ayodhya on January 22, the Vishwa Hindu Parishad (VHP), US chapter, along with Hindus from across the United States, has erected over 40 billboards in more than 10 states. These billboards prominently feature Lord Ram and the majestic shrine, symbolizing the excitement and participation of Hindu Americans in this historic event.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version