പാട്ടും പാടി സിനിമയിൽ എഐ

വിദ്യാഭ്യാസം, മെഡിക്കൽ തുടങ്ങി എല്ലാ മേഖലകളിലും നിർമിത ബുദ്ധി (എഐ) സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ പാട്ടും പാടി സിനിമയിലും കയറിയിരിക്കുകയാണ് എഐ. തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയുടെ ഹായ് നന്ന (Hi Nanna) എന്ന സിനിമയിലാണ് എഐയുടെ പാട്ടുള്ളത്.


മറ്റേതൊരു മേഖലയിലെയും പോലെ സിനിമാ മേഖലയിലും എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. കലാകാരാന്മാരുടെ ശബ്ദത്തിൽ പാട്ട് പാടാനും മറ്റും നേരത്തെ തന്നെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നുണ്ട്.

എഐ പാട്ട്

ഹായ് നന്നയുടെ പശ്ചാത്തല സംഗീതത്തിലാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സിനിമയുടെ റീറിക്കാർഡിംഗ് എഐ ചെയ്തിരിക്കുന്നത്.
സിനിമയുടെ ഇന്റർവെൽ മ്യൂസിക് സ്വീകൻസിലാണ് എഐ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ഹായ് നന്ന. പ്രണവ് മോഹൻലാൽ അഭിനയിച്ച ഹൃദയം സിനിമയുടെ സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബാണ് ഹായ് നന്നയുടെ സംഗീതവും ചെയ്തിരിക്കുന്നത്.

ഹിഷാം പാടിയ പാട്ട് പിന്നീട് എഐയെ കൊണ്ട് വെസ്റ്റേൺ രീതിയിൽ മാറ്റി പാടിക്കുകയായിരുന്നു. സൗണ്ട് ട്രാക്കിന് എഐയ്ക്ക് ചിത്രത്തിൽ ക്രെഡിറ്റും കൊടുത്തിട്ടുണ്ട്.
എഐ സാങ്കേതിക വിദ്യ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മേഖലകളിലൊന്നാണ് സിനിമ. സ്ക്രിപ്റ്റ് എഴുത്തിലും മറ്റും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ബോളിവുഡിൽ സമരം നടന്നതും ഈ അടുത്ത കാലത്താണ്.

കാസ്റ്റിംഗിലും ഷൂട്ടിംഗിലും പോസ്റ്റ് പ്രോഡക്ഷനിലും മാർക്കറ്റിംഗിലുമെല്ലാം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. എഐ തന്റെ സംഗീതത്തിൽ ഉപയോഗിക്കുമെന്ന്  ബോളിവുഡ് പിന്നണി ഗായകൻ അർജിത് സിങ് ഈയടുത്ത് പറഞ്ഞിരുന്നു.

The field of artificial intelligence (AI) has permeated various sectors, including education and medicine, and has now made its mark in the world of music and cinema. In particular, the use of AI in music has become evident in the Telugu film “Hi Nanna,” where the technology played a role in the composition of the soundtrack.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version