വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രവകുപ്പ് DPIIT യുടെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിങ് 2022 ൽ മികച്ച പ്രകടനം – ബെസ്റ്റ് പെർഫോർമർ കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളായി കേരളം, കർണാടക, ഗുജറാത്ത്, തമിഴ്നാട്, ഹിമാചൽ പ്രദേശ് എന്നിവ.

വളർന്നുവരുന്ന സംരംഭകർക്കായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ   മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളായി തിരഞ്ഞെടുക്കപെട്ടവയാണിവ. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പുറത്തിറക്കിയ റാങ്കിങ് 2022 പട്ടികയിൽ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, പഞ്ചാബ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ 7 സംസ്ഥാനങ്ങൾ പട്ടികയിൽ ടോപ് പെർഫോർമർ ആയി തൊട്ടു പിന്നിലുണ്ട് .  

വാണിജ്യ-വ്യവസായ, ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയൽ, ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2022-ന്റെ നാലാം പതിപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.



ആന്ധ്രപ്രദേശ്, ആസ്സാം, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി 9 സംസ്ഥാനങ്ങൾ സ്റ്റാർട്ടപ്പ് ലീഡർ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. മൊത്തം 33 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (UTs) പട്ടികയിൽ ഇടം നേടാനുള്ള മത്സരങ്ങളിൽ പങ്കെടുത്തു, ബെസ്റ്റ് പെർഫോർമർ, ടോപ് പെർഫോർമർ, ലീഡർ, ആസ്പയറിങ്  ലീഡർ, അഭിലഷണീയരായ നേതാക്കൾ, ഉയർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് റാങ്കിങ്. വളർന്നുവരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് സ്വീകരിച്ച സംരംഭങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.

The Startup Ecosystem, as per the DPIIT rankings, is witnessing significant growth, with states like Kerala, Karnataka, and Gujarat emerging as top performers. The system is being developed to showcase the best performance for entrepreneurial ventures. Piyush Goyal, the Union Minister of Commerce and Industry, has launched this initiative. According to the Startup Ranking 2022, Tamil Nadu, Himachal Pradesh, Maharashtra, Odisha, and Telangana are listed prominently in the rankings.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version