പ്രകൃതി സംരക്ഷണത്തിന് സൗദി

മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യയുടെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം. രാജ്യത്തുണ്ടാകുന്ന മാലിന്യത്തിന്റെ 95% റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജിഡിപിയിൽ 31.99 ബില്യൺ ഡോളറിന്റെ വളർച്ച കൊണ്ടുവരാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേഖലയിൽ 1 ലക്ഷം പേർക്ക് തൊഴിലും നൽകാൻ സാധിക്കും.
മാലിന്യ സംസ്കരണ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. 55 ബില്യൺ സൗദി റിയാലിന്റെ നിക്ഷേപം സൗദിയുടെ മാലിന്യ സംസ്കരണ മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പദ്ധതി നടപ്പാക്കിയാൽ വർഷം 100 മില്യൺ ടൺ മാലിന്യം റീസൈക്കിൾ ചെയ്യാൻ പറ്റും. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള സൗദി അറേബ്യയുടെ നീക്കം കൂടിയാണ് മാലിന്യ സംസ്കരണ പദ്ധതി. ഇതുവഴി 90,000 ഹെക്ടർ ഭൂമി സംരക്ഷിക്കാൻ സാധിക്കും. സുസ്ഥിര വികസനത്തിന്റെ ഭാഗമായി രാജ്യത്ത് 50 മില്യൺ മരങ്ങൾ നടാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. റിയാദിൽ നടന്ന ചടങ്ങിൽ മന്ത്രാലയവും സൗദി ഇൻവെസ്റ്റ്മെന്റ് റീസൈക്കിളിംഗ് കമ്പനിയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പിട്ടു. 

Saudi Arabia’s Ministry of Environment, Water and Agriculture has unveiled an ambitious plan to revolutionize waste management, aiming to recycle up to 95% of the country’s waste. According to reports from the Saudi Press Agency, this strategic initiative is poised to contribute a substantial SR120 billion ($31.99 billion) to the gross domestic product (GDP). 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version