ഹജ്ജിന് പോകാൻ പറക്കും ടാക്സി

ഹജ്ജ് തീർഥാടകർക്കായി പറക്കും ടാക്സി പ്രവർത്തിപ്പിക്കാൻ സൗദി അറേബ്യ. തീർഥാടകരെ മക്കയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും എത്തിക്കാനാണ് പറക്കും ടാക്സി ഉപയോഗിക്കുക.
ഇതിനായി സൗദി എയർലൈൻസായ സൗദിയ നൂറോളം വിമാനങ്ങളാണ് വാങ്ങാൻ പോകുന്നത്.

ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിനും വിശുദ്ധ നഗരമായ മക്കയെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും വിമാനം സർവീസ് നടത്തുക. ഹജ്, ഉംറ സീസണുകളിൽ തീർഥാടകരെ പുണ്യ സ്ഥലങ്ങളിലേക്കെത്തിക്കാൻ വിമാനങ്ങൾ ഉപയോഗിക്കും.

മക്ക മസ്ജിദുൽ ഹറാമിന് സമീപത്തെ ഹോട്ടലുകളിലെ എയർസ്ട്രിപ്പുകളിൽ വിമാനങ്ങൾ യാത്രക്കാരെയും കൊണ്ടിറങ്ങും. ഇതിനായി വോളോകോപ്റ്റർ കമ്പനിയും സൗദി ഭരണകൂടവും സംയുക്തമായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എയർക്രാഫ്റ്റുകൾ നിർമിച്ചിട്ടുണ്ട്.

ജർമനിയിലെ ലിലിയം കമ്പനിയിൽ നിന്നാണ് വിമാനങ്ങൾ വാങ്ങാൻ പോകുന്നതെന്ന് സൗദിയ ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് പറഞ്ഞു. പൂർണമായും വൈദ്യുത ഊർജത്തിൽ പ്രവർത്തിക്കുന്നതാണ് ലിലിയം ഇലക്ട്രിക് വിമാനങ്ങൾ.

ലിലിയത്തിന്റെ 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങുന്നതിന് കരാറിലൊപ്പിട്ടു കഴിഞ്ഞു. പരമാവധി 200 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിക്കുന്ന വിമാനങ്ങളിൽ ആറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

മറ്റ് ഗതാഗത മാർഗങ്ങളെക്കാൾ പ്രകൃതി സൗഹാർദമാണ് ഈ രീതിയെന്ന് കമ്പനി പറയുന്നു. മക്ക ഹറമിലേക്കും മറ്റ് പുണ്യ സ്ഥലങ്ങളിലേക്കുമായിരിക്കും ആദ്യത്തെ സർവീസുകൾ നടത്തുക.

In a groundbreaking move, Saudi Arabia is set to introduce air taxis to facilitate the transportation of pilgrims during the Islamic Hajj and Umrah pilgrimages. This ambitious initiative, revealed by the state-run Saudi Press Agency (SPA), marks a significant technological leap in the country’s commitment to enhancing the pilgrimage experience.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version