ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് ഇന്ത്യൻ രൂപയ്ക്ക് മൂല്യക്കൂടുതലുള്ള ചില രാജ്യങ്ങൾ. മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ നേപ്പാൾ, ഇൻഡോനേഷ്യ, വിയറ്റ്നാം, കമ്പോഡിയ, പരാഗ്വേ തുടങ്ങിയ കൊച്ചു രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിനോദ യാത്ര തികച്ചും സുരക്ഷിതവും, ആദായകരവുമാണ്.  

യൂറോയുടെയും ഡോളറിന്‍റെയുമൊക്കെ മൂല്യം കൂടുന്നതനുസരിച്ച്‌ കൂടുതല്‍ ഇന്ത്യന്‍ രൂപ കൂടുതൽ ചിലവാകുമെന്നതാണ് വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാരെ വലയ്ക്കുന്നത്. ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയുള്ള രാജ്യങ്ങളില്‍ രൂപ വിലപ്പെട്ടതാണ്. ഇത്തരം മിക്കവാറും രാജ്യങ്ങളിൽ ജീവിതച്ചിലവും കുറവായിരിക്കും. ഇത്തരമിടങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര പോകാനാകും.  

നേപ്പാള്‍:
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ഏറ്റവും എളുപ്പം പോയി വരാവുന്ന രാജ്യമാണ് നേപ്പാള്‍. ഒരു ഇന്ത്യന്‍ രൂപ 1.60 നേപ്പാളീസ് രൂപയ്ക്ക് തുല്യമാണ്. മാത്രമല്ല, നേപ്പാളില്‍ താമസസൗകര്യത്തിനും ഭക്ഷണത്തിനുമൊന്നും അധികം പണം ചെലവാകില്ല.


സാഹസിക സഞ്ചാരികള്‍ക്ക് ഒട്ടേറെ ട്രെക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്. എവറസ്റ്റ് ബേസ് ക്യാംപ്, എവറസ്റ്റ് കൊടുമുടിയുടെ ആസ്ഥാനമായ സാഗര്‍മാതാ നാഷനല്‍ പാര്‍ക്ക്, അന്നപൂര്‍ണ ട്രെക്കിങ് സര്‍ക്യൂട്ട്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളായ ലുംബിനി, കാഠ്മണ്ഡു താഴ്‌വര മുതലായവ നേപ്പാളിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്. പൊഖാറയിലെ പാരാഗ്ലൈഡിങ്ങും ജനപ്രിയമാണ്.

ഇന്തൊനീഷ്യ:
പ്രകൃതി മനോഹാരിതയും, സാഹസികതയും ഒക്കെ സഞ്ചാരികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്ന ഇടമാണ് ഇന്തൊനീഷ്യ. ഇവിടെ ഇന്ത്യയിലെ ഒരു രൂപയുടെ മൂല്യം 186.44 ഇന്തൊനീഷ്യന്‍ രൂപയാണ്.

ഏകദേശം 17,000 ദ്വീപുകളും കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന ഇടമാണ്. ഹണിമൂണ്‍ ടൂറിസത്തിനു പേരുകേട്ട ബാലി അടക്കം, ഇന്തൊനീഷ്യയില്‍ ജനപ്രിയമായ ഒട്ടേറെ ഇടങ്ങളുണ്ട്.

വിയറ്റ്നാം:
ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഒരു ഇന്ത്യന്‍ രൂപ എന്നാല്‍ 292.87 വിയറ്റ്നാമീസ് ഡോങ്ങിന് തുല്യമാണ്. ഹോ ചി മിൻ സിറ്റിയുടെ ജീവന്‍ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിങ്ങുമെല്ലാം വിയറ്റ്‌നാം സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്.

പുരാതനമായ ഹോയ് ആന്‍ നഗരം, വിന്‍ഡ് സര്‍ഫിങ്ങിനും കൈറ്റ് സര്‍ഫിങ്ങിനും പ്രശസ്തമായ മുയി നേ, യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹില്‍സ്റ്റേഷന്‍, ഹാ ലോംഗ് ബേ തുടങ്ങി ജനപ്രിയമായ ഒട്ടേറെ ഇടങ്ങള്‍ വിയറ്റ്‌നാമിലുണ്ട്.  

കംബോഡിയ:
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ വീസ ലഭിച്ചാല്‍ 30 ദിവസം വരെ കംബോഡിയയില്‍ തങ്ങാം എന്നതാണ് ഏറ്റവും വലിയ ആകർഷണം.

ഒരു ഇന്ത്യന്‍ രൂപ കംബോഡിയയുടെ 49.40 റിയലിന് തുല്യമാണ്. യുനെസ്കോയുടെ ലോക പൈതൃകസ്മാരകമായ അങ്കോര്‍വാട്ട് ക്ഷേത്രം, ചരിത്രപരമായ ഒട്ടേറെ കെട്ടിടങ്ങൾ, പ്രകൃതിഭംഗി നിറഞ്ഞ ബീച്ചുകൾ, ഫോറെസ്റ്റ് റിസർവുകൾ എല്ലാം കംബോഡിയയിലേക്ക് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പരാഗ്വേ:
തെക്കേ അമേരിക്കയില്‍ ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായി സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളില്‍ ഒന്നാണ് പരാഗ്വേ. ഇന്ത്യൻ രൂപക്ക് മൂല്യം കൂടുതലാണെങ്കിലും ഇന്ത്യയെ അപേക്ഷിച്ച്‌, 36% ജീവിതച്ചെലവ് കൂടുതലാണ് ഇവിടെ. ഒരു ഇന്ത്യന്‍ രൂപ 87.81 പരാഗ്വായന്‍ ഗുവാരാനിക്ക് തുല്യമാണ്.

സാള്‍ട്ടോസ് ഡെല്‍ മണ്‍ഡേ വെള്ളച്ചാട്ടം, ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുതി അണക്കെട്ടുകളില്‍ ഒന്നായ ഇറ്റായിപ്പു ഡാം, വര്‍ണ്ണാഭമായ വീടുകള്‍ നിറഞ്ഞ മൻസാന ഡി ലാ റിവേര, കൊളോണിയല്‍ കാലത്തെ അരേഗുവാ പട്ടണം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലാ സാന്റിസിമ ട്രിനിഡാഡ് ഡി പരാന, സെറോ കോറ നാഷണല്‍ പാര്‍ക്ക്, തുടങ്ങിയവയെല്ലാം പരാഗ്വേയിലെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളാണ്.

India stands out among countries where Indian tourists can get more value for their money. Some countries offer an enhanced experience, safety, and affordability compared to the Indian Rupee. This article explores some of these attractive destinations, discussing their unique features and why they appeal to Indian travellers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version