ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍ പുരസ്ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്ക്കാരമായ ബെസ്റ്റ് പെര്‍ഫോര്‍മര്‍ സ്വന്തമാക്കിയത്. എങ്ങിനെ?

സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികള്‍, ഗ്രാമീണ മേഖലകളില്‍ ആശാവഹമായ മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരത്തിലേക്ക് എത്തിച്ചത്. 2022 ല്‍ കേന്ദ്രം നിര്‍ദ്ദേശിച്ച ഏഴ് പരിഷ്കരണ മേഖലകളിലും കേരളം ഒന്നാമതെത്തിയിരുന്നു.

വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ് സേവനങ്ങള്‍, നൂതനത്വം, മികച്ച സ്ഥാപനം എന്നീ മേഖലകളിലാണ് കേരളത്തിന്‍റെ മികവ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

രാജ്യത്തെ സ്റ്റാർട്ടപ് മേഖലയിൽ കേരളത്തിന്റെ വിഹിതം വെറും 10% ആണെങ്കിലും മേഖലയിലെ നൈപുണ്യ, അടിസ്ഥാന സംവിധാന വൈവിധ്യവൽക്കരണം കേരളത്തെ രാജ്യത്തെ ഒന്നാമതാക്കി മാറ്റിയിരിക്കുന്നു. മൊത്തം 5000 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം 1283 സ്റ്റാർട്ടപ്പുകൾ KSUM ൽ രജിസ്റ്റർ ചെയ്തെന്നാണ് കണക്ക്. ഇതില്‍ 240 ലധികം വിപണി പ്രവേശനം നടത്തിക്കഴിഞ്ഞു. നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വനിതാസംരംഭകരുടേതാണ്. 14 ജില്ലകളിലുമായി 50 ലധികം ഇന്‍കുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഞ്ചിലേറെ അവബോധന പരിപാടികള്‍, നിക്ഷേപ സമാഹരണത്തിനായി 15 ലേറെ പദ്ധതികള്‍, പുനരുപയോഗ ഊര്‍ജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രാമീണ വികസനത്തിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലുള്ളത്.

സ്റ്റാർട്ടപ്പ് വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം ഒന്നാമതെത്തിച്ചു: അനൂപ് അംബിക

ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് പ്രതിബദ്ധമായ നടപടികളും നൂതനസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഇന്‍കുബേഷന്‍ സംവിധാനങ്ങളും മികച്ച സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളുമാണ് ഈ അംഗീകാരത്തിലേക്ക് നയിച്ച ഘടകങ്ങളെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ സമഗ്രമായ കാഴ്ചപ്പാടാണ് കെഎസ് യുഎം മുന്നോട്ട് വച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പ് വികസനത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പ്രതിബന്ധങ്ങളില്ലാത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ സമീപനത്തിന്‍റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.

The State of Kerala, has won the top performer award three times in the National Startup Ranking and has won the Best Performer award for the first time in the National Startup Sector. Though Kerala’s share in the Country’s Startup Sector is just 10%, the Skill and Infrastructure diversification in the sector has made Kerala the number one in the country. A total of more than 5000 Startups are registered in KSUM (Kerala Startup Mission). It is estimated that 1283 Startups were registered in KSUM last year alone. Of these, more than 240 have entered the market. More than 100 Startups are owned by Women Entrepreneurs. Kerala Startup Mission has more than 40 startups in Renewable Energy, Sustainability, Climate change and more than 40 Startups in Rural Development.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version