മനുഷ്യരെ അനുകരിക്കും റോബോട്ട്

മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമിച്ചിരിക്കുകയാണ് ഫിഗർ എന്ന റോബോട്ടിക്സ് കമ്പനി. മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടുപഠിച്ച് സ്വയം ചെയ്യും ഫിഗറിന്റെ ഹ്യൂമനോയ്ഡ് റോബോട്ട്.

മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിച്ച് അതു പോലെ അനുകരിക്കുന്ന റോബോട്ട് ഹ്യൂമനോയ്ഡ് റോബോട്ടിക്സിൽ വലിയ മുന്നേറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ഹ്യൂമനോയ്ഡ് റോബോട്ടിക്സിലെ ചാറ്റ് ജിപിടി നിമിഷമെന്നാണ് ഫിഗറിന്റെ കോ-ഫൗണ്ടർ ബ്രറ്റ് അഡ്കോക് (Brett Adcock) ഇതേ കുറിച്ച് പറഞ്ഞത്.

വിവിധ തരം ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. മനുഷ്യന്റെ നിർദേശമനുസരിച്ചാണ് മിക്കവയും പ്രവർത്തിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.
മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ 10 മണിക്കൂർ കണ്ടാലാണ് റോബോട്ട് അതുപോലെ പ്രവർത്തിക്കുന്നത്.

10 മണിക്കൂർ വീഡിയോ നിരീക്ഷിച്ച് പഠിച്ചാണ് റോബോട്ട് സമാന രീതിയിൽ പ്രവർത്തിക്കുന്നത്. റോബോട്ട് കോഫിയുണ്ടാക്കുകയും സാധനങ്ങൾ കൊണ്ടുവെക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന 1 റോബോട്ടെങ്കിലും 2023 പുറത്തിറക്കാനായിരുന്നു ഫിഗറിന്റെ ലക്ഷ്യം. എന്നാൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയ ശേഷം റോബോട്ടിനെ പുറത്തിറക്കാനാണ് ഇപ്പോൾ കമ്പനി ഉദ്ദേശിക്കുന്നത്.

Focusing on the future of robotics, Brett Adcock, co-founder of Figure, claimed a revolutionary ‘ChatGPT moment’ over the weekend. The humanoid robot developed by Figure has achieved a remarkable feat – the ability to observe and learn from human tasks, building its understanding and autonomously performing them.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version