കഴിഞ്ഞ വർഷം ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 24,000 ജീവനക്കാരെയെന്ന് റിപ്പോർട്ട്. മാർക്കറ്റ് ഗവേഷണ സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്.


സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ഷെയർചാറ്റ്, സ്വിഗി, അൺഅക്കാഡമി തുടങ്ങിയ യൂണികോണുകളാണ് ജീവനക്കാരെ പിരിച്ചുവിട്ടവരിൽ മുന്നിൽ.
ഫണ്ടിംഗ് കുറഞ്ഞതും കൂടുതൽ ലാഭമുണ്ടാക്കാൻ നിക്ഷേപകരിൽ നിന്ന് സമ്മർദമുണ്ടായതും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിലേക്ക് സ്റ്റാർട്ടപ്പുകളെ നയിച്ചെന്നാണ് വിലയിരുത്തുന്നത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പല സ്റ്റാർട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്റ്റാർട്ടപ്പ് ഫണ്ടിംഗാണ് 2023ൽ കണ്ടത്. 2022ൽ നിക്ഷേപകരിൽ നിന്ന് സ്റ്റാർട്ടപ്പുകളുടെ പോക്കറ്റിൽ 25 ബില്യൺ ഡോളറിന്റെ നിക്ഷേപം ലഭിച്ചിരുന്നു. എന്നാൽ 2023ൽ വെറും 8.2 ബില്യൺ ഡോളർ മാത്രമാണ് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് സമാഹരിക്കാൻ സാധിച്ചത്.

രാജ്യത്തെ പല ചെറുകിട-ഇടത്തരം സ്റ്റാർട്ടപ്പുകൾ അടച്ചു പൂട്ടിയത് ഒരുവിഭാഗത്തിന്റെ ജോലിയെ ബാധിച്ചു. പത്തിലധികം സ്റ്റാർട്ടപ്പുകളാണ് കഴിഞ്ഞ വർഷം പൂട്ടിപ്പോയത്. സ്റ്റാർട്ടപ്പുകൾ വളർച്ചയ്ക്കും വികാസത്തിനും നിക്ഷേപങ്ങളെയാണ് ആശ്രയിക്കുക പതിവ്. എന്നാൽ ഫണ്ടിംഗ് കുറഞ്ഞതാണ് ചെറുകിട-ഇടത്തരം സ്റ്റാർട്ടപ്പുകളെ ബാധിച്ചത്. പുതിയ ബിസിനസ് രീതികളിലേക്ക് മാറാൻ സാധിക്കാത്തതാണ് സെസ്റ്റ്മണി, ഫ്രണ്ട് റോ തുടങ്ങിയ സ്റ്റാർട്ടപ്പുകളെ ബാധിച്ചത്. എഐ അടക്കമുള്ള സാങ്കേതിക വിദ്യയിലുണ്ടായ വികാസവും കമ്പനികളെ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചിട്ടുണ്ട്. പ്രവർത്തനം കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനുമായി കമ്പനികൾ ടെക്നോളജിയെ ആശ്രയിക്കുന്നത് കൂടിയിട്ടുണ്ട്. ഇതും ജീവനക്കാരുടെ പിരിച്ചുവിടലിലാണ് അവസാനിച്ചത്.

The year 2023 witnessed a significant workforce shakeup in the Indian startup ecosystem, with data from market research firm TheKredible revealing that over 100 startups in the country laid off more than 24,000 employees. Troubled giants like Byju’s, ShareChat, Swiggy, and Unacademy were among the unicorn firms leading the pack in employee layoffs, as disclosed by TheKredible to TOI.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version