നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ കൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ സാംസങ്ങിന്റെ ഗാലക്സി എസ് 24 സ്മാർട്ട് ഫോണുകൾ വിപണിയിലെത്തി. കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്കോയിൽ നടന്ന അൺപാക്ക്ഡ് 24 ചടങ്ങിലായിരുന്നു സാംസങ്ങ് എസ് 24 സ്മാർട്ട് ഫോണുകളും ഗാലക്സി എഐയും ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നിവയാണ് അവതരിപ്പിച്ചത്. കൂട്ടത്തിൽ എല്ലാവരുടെയും ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് ഭാവിയുടെ ഫോണെന്ന വിശേഷണത്തോടെ ഗാലക്സി എഐയും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഒനിക്സ് ബ്ലാക്ക്, മാർബിൾ ഗ്രേ, കൊബാൾട്ട് വയലറ്റ്, ആംബർ യെല്ലോ എന്നീ കളറുകളാണ് ലഭ്യമായത്.
മാത്രമല്ല, ഇന്ത്യൻ വിപണിക്ക് പുത്തൻ ഉണർവേകികൊണ്ട് എസ് 24 സീരീസ് ഇന്ത്യയിൽ നിർമിക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ദേശീയ, അന്തർദേശീയ വിപണിയെ മുന്നിൽ കണ്ടാണ് തീരുമാനം. നോയിഡയിലായിരിക്കും നിർമിക്കുക.

ഫീച്ചറുകളറിയാം

എസ്24 അൾട്രയ്ക്ക് സമാനമായി 6.7 ഇഞ്ചിൽ ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് എസ് 24 പ്ലസിനുള്ളത്. 50എംപി വൈഡ് ക്യാമറയും 12എംപി അൾട്രാ വൈഡ് ക്യാമറയും, മറ്റ് ക്യാമറകളെക്കാൾ മൂന്ന് മടങ്ങ് ഒപ്റ്റിക്കൽ സൂം സാധ്യമാകുന്ന 10എംപി ടെലിഫോട്ടോ ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്. സ്റ്റോറേജിന്റെ കാര്യത്തിൽ പേടിക്കുകയും വേണ്ട, 256ജിബി അല്ലെങ്കിൽ 512 ജിബി സ്റ്റോറേജും 12 ജിബി മെമ്മറിയും എസ് 24 പ്ലസിനുണ്ട്. മാത്രമല്ല, 4,900എംഎഎച്ച് ആണ് ബാറ്ററി ശേഷി. 79,999 രൂപയാണ് എസ് 24ന് വില, എസ്24പ്ലസിന് 1,09,999 രൂപയും എസ്24 അൾട്രാ ഏകദേശം 1,44,999 രൂപയുമാണ് വില.

ഗാലക്സി എഐ

ഗാലക്സി എസ്24 സീരിസിൽ നിന്നാണ് ഗാലക്സി എഐ പുറത്തു വരുന്നത്. കമ്യൂണിക്കേഷനിൽ ഇത് ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവമായിരിക്കും. എന്താണ് ഗാലക്സി എഐയുടെ പ്രധാന ഫീച്ചറെന്ന് അറിയണ്ടേ?
കോളുകളും മെസേജുകളും പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിൽ കേൾക്കാൻ സാധിക്കുന്ന എഐ ട്രാൻസ്‌ലേറ്റ് ഫീച്ചറാണ് ഏറ്റവും വലിയ പ്രത്യേകത. ഭാഷ ഇനി ഒന്നിനും തടയാകില്ല എന്നു സാരം. ഫോൺ സംസാരത്തിന്റെ സ്വകാര്യത നിലനിർത്തി കൊണ്ടായിരിക്കും തർജ്ജമ. ഫോൺ കോളിംഗിൽ ഇത്തരം ഫീച്ചർ ചേർക്കുന്ന ആദ്യത്തെ കമ്പനികളിലൊന്നാണ് സാംസങ്ങ്. ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ഇന്റർപ്രറ്റർ എന്നിവയെല്ലാം ഇണക്കി ചേർത്താണ് ഗാലക്സി എഐ എത്തുന്നത്.

Samsung has officially opened pre-bookings for its highly anticipated Galaxy S24 series, comprising the Galaxy S24 Ultra, Galaxy S24+, and Galaxy S24 smartphones. This launch is marked by a transformative integration of mobile AI, promising users an unprecedented experience.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version