രാജ്യത്തെ വമ്പൻ കമ്പനികൾക്ക് ഇപ്പോൾ വനിതകൾ മതി, മുന്നിൽ നിന്ന് നയിക്കാൻ. മാനേജ്മെന്റ് റോളുകൾ സ്ത്രീകളുടെ കൈയിൽ ഭദ്രമായിരിക്കുമെന്നാണ് കമ്പനികൾ കരുതുന്നത്. സിഎഫ്ഒ, സിഒഒ, സിഎച്ച്ആർഒ, സിഎംഒ, സിടിഒ, സിഎൽഒ പോലുള്ള സ്ഥാനങ്ങളിലേക്ക്   വനിതകൾക്കാണ് ഇപ്പോൾ നിയമന സാധ്യത കൂടുതലെന്ന് കണക്കുകൾ കാണിക്കുന്നു.


സിഎക്സ്ഒ ലെവലിൽ വൈവിധ്യം കൊണ്ടുവരാനാണ് കമ്പനികൾ ശ്രമിക്കുന്നത്. പാരിസ്ഥിക, സാമൂഹിക, ഭരണ മേഖലകളിൽ വൈവിധ്യം കൊണ്ടുവരുന്നത് കമ്പനികളുടെ വളർച്ചയ്ക്ക് സഹായകമാകും. ജെൻഡർ വൈവിധ്യം നടപ്പാക്കുന്ന കമ്പനികളോട് നിക്ഷേപകർക്കും  താത്പര്യം കൂടുതലാണ്. സമൂഹത്തിൽ ജെൻഡർ വൈവിധ്യമുണ്ടാക്കുന്ന വൈവിധ്യം സാമ്പത്തിക മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്. അതിനാൽ വനിതാ സിഎക്സ്ഒ ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് കമ്പനികൾ.

50-60% പേരും മാനേജ്മെന്റ് റോളുകളിൽ വനിതകൾക്കാണ് പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഒരു പഠനം പറയുന്നു. സ്ഥാപനത്തിന്റെ വളർച്ചയ്ക്കും മെച്ചപ്പെട്ട കാഴ്ചപ്പാടുകൾ വനിതകൾക്ക് അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് പല സ്ഥാപകരും കരുതുന്നത്.


ഏതെങ്കിലും പ്രത്യേക മേഖലയിൽ ഒതുങ്ങുന്നതല്ല ഈ മാറ്റം. വനിതകൾക്ക് സാധിക്കില്ലെന്ന് സമൂഹം കരുതുന്ന ടെക്നോളജി, കൺസ്യൂമർ, കൺസ്യൂമർടെക് ബിസിനസുകൾ മുതൽ ഫാഷൻ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ വരെ ഉയർന്ന പോസ്റ്റുകളിൽ സ്ത്രീകളെ കാണാൻ സാധിക്കും. പരമ്പരാഗത സെക്ടറുകളിൽ വരെ ഈ മാറ്റം ദൃശ്യമാണ്. മാനേജ്മെന്റ് റോളുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വർധിക്കുന്നുണ്ടെങ്കിലും നിലവിലെ പുരുഷാധിപത്യം ഇനിയും തുടരുമെന്ന് പലരും കരുതുന്നു.

Indian corporations are witnessing a notable uptick in efforts to appoint seasoned women professionals to pivotal leadership positions. From CFOs to CEOs, companies are increasingly emphasising the inclusion of women in these high-profile roles. Insights from executive search firms and board members, as reported by ET, shed light on this growing trend.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version