100 സിറ്റികളിൽ 6,650 പദ്ധതികൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിൻെറ സ്മാർട്ട് സിറ്റി മിഷൻ. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി 6,855 സ്മാർട്ട് ക്ലാസ് റൂമുകളുടെയും 40 ഡിജിറ്റൽ ലൈബ്രറികളുടെയും നിർമാണം പൂർത്തിയായതായി കേന്ദ്ര ഭവന നിർമാണ നഗരകാര്യമന്ത്രാലയം അറിയിച്ചു.

100 സ്മാർട്ട് സിറ്റികളിൽ 50 ലക്ഷം സൗരോർജ, സോളാർ സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത് പൂർത്തിയാക്കി. 600 കിലോമീറ്റർ സൈക്കിൾ ട്രാക്കുകളും 76,000 സിസിടിവി ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ 89,000 കിലോമീറ്ററിൽ ഭൂഗർഭ ഇലക്ട്രിസിറ്റി കേബിളുകൾ സ്ഥാപിക്കുന്നതും പൂർത്തിയാക്കിയിട്ടുണ്ട്. 1.7 ലക്ഷം കോടി രൂപയുടെ 8,000 മൾട്ടി-സെക്ടറൽ പദ്ധതികളാണ് 100 നഗരങ്ങളിൽ നടപ്പാക്കുന്നത്. ജനുവരി 15 വരെ 1.32 ലക്ഷം കോടി രൂപ ചെലവഴിച്ച് 6,650 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം ജൂണിൽ പദ്ധതികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നഗരങ്ങളിലെ ഗതാഗത കുരുക്കും മറ്റും പരിഹരിക്കാൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം മാനേജ്മെന്റ് സംവിധാനമാണ് നടപ്പാക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും നിരീക്ഷിക്കാനും സിസിടിവി സ്ഥാപിക്കുന്നത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരങ്ങളിൽ മെച്ചപ്പെട്ട ഗതാഗതമൊരുക്കാൻ ഇതുവരെ 1,300 സ്മാർട്ട് മൊബിലിറ്റി പ്രൊജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 384 എണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

ആരോഗ്യ മേഖലയ്ക്കായി  308 ഇ-ഹെൽത്ത് സെന്റരുകളും ക്ലിനിക്കുകളുമാണ് വരുന്നത്. 255 ഹെൽത്ത് എടിഎമ്മുകളും നിർമാണത്തിലാണ്.
എല്ലാ പദ്ധതികളും പൂർത്തിയാക്കാൻ ആകെ 40,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 2,500 കിലോമീറ്ററാണ് സ്മാർട്ട് റോഡ് പണിയുന്നത്. 2,000 ഇലക്ട്രിക് ബസുകൾ അടക്കം 7,500 ബസുകൾ സ്മാർട്ട് സിറ്റികളിൽ ഇറക്കും. കൂടാതെ അടിസ്ഥാന സൗകര്യം വികസനം ലക്ഷ്യംവെച്ചുള്ള 674 പ്രൊജക്ടുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. സ്മാർട്ട് സിറ്റികളെ വികസന ഹബ്ബാക്കി മാറ്റും. നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും സ്മാർട്ട് സിറ്റികൾ വഴി തുറക്കും.

The Union Housing and Urban Affairs Ministry announced on Thursday that over 600 kilometers of cycle tracks have been successfully implemented in 100 smart cities. Furthermore, the installation of over 76,000 CCTV surveillance cameras aims to bolster security measures. As part of the Smart Cities Mission, the ministry highlighted the establishment of 6,855 “smart classrooms” and 40 digital libraries, in addition to the deployment of over 50 lakh solar and LED streetlights. Notably, 89,000 kilometers of underground electricity cabling have been accomplished.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version