അയോധ്യയിൽ തിങ്കളാഴ്ച നടക്കുന്ന രാം മന്ദിർ പ്രാണ പ്രതിഷ്ഠയ്ക്ക് സുരക്ഷയൊരുക്കാൻ എഐ അടക്കമുള്ള ഹൈ-ടെക് സാങ്കേതിക സംവിധാനങ്ങളും. എഐയിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ, ലഗേജ് സ്കാൻ ചെയ്യാൻ എക്സ് റേ, അണ്ടർ വെഹിക്കിൾ സ്കാനിംഗ് സിസ്റ്റം (യുവിഎസ്എസ്) എന്നിവയാണ് സുരക്ഷ വർധിപ്പിക്കാൻ ടെലികമ്യുണിക്കേഷൻ ഡിപാർട്ട്മെന്റ് വിന്യസിച്ചിരിക്കുന്നത്.


അയോധ്യയിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രധാന ആകർഷണം നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ആണ്.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ ഫേമായ സ്റ്റാകു ടെക്നോളജീസ് (Staqu Technologies) ആണ് രാം മന്ദിരത്തിൽ ഓഡിയോ വീഡിയോ പ്ലാറ്റ് ഫോം ഒരുക്കുന്നത്. സ്റ്റാകുവിന്റെ ജർവിസ് സുരക്ഷാ സർവൈലൻസ് നടത്തും. മുഖവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുക. 10,000 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റിക്കഗ്നിഷൻ (ANPR) സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. സർക്കാരിൻെറ ഇ-വാഹൻ പരിവാഹനിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ അറിയാൻ സാധിക്കും.
ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ മുതലായവ കണ്ടെത്താനാണ് യുവിഎസ്എസ് ടെക്നോളജി ഉപയോഗിക്കുന്നത്. അതിസുരക്ഷ ഉറപ്പിക്കാനും ലഗേജ് സ്കാൻ ചെയ്യാനും മറ്റും കൃതിസ്കാൻ 100100 എച്ച് എക്സ്റേ (KritiScan 100100 H X-ray) ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേയാണ് അയോധ്യയിൽ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിനെ വിന്യസിപ്പിച്ചിരിക്കുന്നത്.


സാങ്കേതികമായി മാത്രല്ല സുരക്ഷ ഒരുക്കിയിരിക്കുന്നത്, കെട്ടിടത്തിന്റെ നിർമാണവും സുരക്ഷ മുൻനിർത്തിയാണ്. കെട്ടിടങ്ങളിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറി അപകടം പറ്റാതിരിക്കാൻ ബൊള്ളാർഡ് എന്ന കൂറ്റൻ തൂണുകൾ പണിതിട്ടുണ്ട്.
രാം മന്ദിരത്തിന്റെ പരിസരം മുഴുവൻ ആന്റി-ഡ്രോൺ സംവിധാനം വിന്യസിപ്പിച്ചിട്ടുണ്ട്.

In a historic event set to take place on January 22, the consecration ceremony of the Ram Mandir (Ram Temple) in Ayodhya is poised to be one of the grandest occasions in recent times. The ceremony, known as ‘Pran Pratishtha’ in Hindu mythology, will witness the participation of distinguished individuals from various backgrounds, with Prime Minister Narendra Modi expected to play a significant role by installing the idol of Lord Ram. Notably, this monumental event will be live-streamed at the iconic Times Square in New York City, symbolizing the global significance of the occasion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version