അയോദ്ധ്യയിലെ രാമക്ഷേത്രം പണികഴിപ്പിച്ചത് ഭൂകമ്പം വന്നാലും കുലുങ്ങാത്ത രീതിയില്‍. എന്നാൽ നിർമാണത്തിന് കമ്പിയോ സ്റ്റീലോ ഉപയോഗിച്ചിട്ടില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതമാകും. ഗ്രാനൈറ്റ്, മാർബിൾ കല്ലുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ആധുനിക സംവിധാനങ്ങളായ കീ മെക്കാനിസവും ലോക്ക് സൗകര്യങ്ങളുമാണ് പ്രയോഗിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ നിന്നെത്തിച്ച പിങ്ക് നിറത്തിലുളള ‘ബാൻസി പഹർപൂർ’ എന്ന പ്രത്യേക കല്ലുകളുപയോഗിച്ചാണ് ക്ഷേത്രത്തിന്റെ മുൻഭാഗം നിർമിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ മുൻഭാഗം ഒരുക്കാനായി രാജസ്ഥാനില്‍ നിന്നും വെളള നിറത്തിലുളള മക്രാന മാർബിളുകളും എത്തിച്ചിട്ടുണ്ടായിരുന്നു.

രാമക്ഷേത്ര നിർമാണത്തിനായി കമ്പിയോ സ്റ്റീലോ ഉപയോഗിച്ചിട്ടില്ലെന്നും, പകരം പാരമ്പര്യ തനിമ ഉള്‍ക്കൊണ്ടിട്ടുളള കെട്ടിടനി‌ർമാണ രീതിയാണ് അയോദ്ധ്യയില്‍ സ്വീകരിച്ചിട്ടുളളതെന്നും ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനായ ശ്രീനൃപേന്ദ്ര മിശ്രയാണ് വ്യക്തമാക്കിയത്. നിർമാണത്തിനായി ഇരുമ്പോ സ്റ്റീലോ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച്‌ നിർമിക്കുന്ന കെട്ടിടങ്ങള്‍ക്ക് 80 മുതല്‍ 90 വർഷം വരെയാണ് ആയുസുളളത്. രാമക്ഷേത്രമാകട്ടെ നൂറ്റാണ്ടുകൾ നിലനിൽക്കുന്ന തരത്തിലുള്ള നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ മാത്രമല്ല ലോകത്തുളള ഒരു സ്ഥലത്തും ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുളള തയ്യാറെടുപ്പുകളാണ് ക്ഷേത്രത്തിന്റെ നിർമാണത്തിനായി ഒരുക്കിയത്. ഐഎസ്‌ആർഒയില്‍ പരീക്ഷിക്കുന്ന നിരവധി സാങ്കേതികവിദ്യകളും നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രസിദ്ധ വാസ്തുവിദ്യാ വിദഗ്ദ്ധനായ ചന്ദ്രകാന്ത് സോമപുരയാണ് ക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്. അൻപതോളം ക്ഷേത്രങ്ങളുടെ മാതൃക വിശദമായി പരിശോധിച്ചതിന് ശേഷമാണ് നാഗര ശൈലിയിലുളള ക്ഷേത്രത്തിന്റെ മാതൃക തിരഞ്ഞെടുത്തത്. 2020ന്റെ ആരംഭത്തോടെയാണ് ക്ഷേത്രം നിർമാണം ഔദ്യോഗികമായി ആരംഭിച്ചത്.

ഭൂകമ്പത്തെ പോലും പ്രതിരോധിക്കാൻ ശേഷിയുളള തരത്തിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 2.7 ഏക്കർ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഉയരം 57,000 ചതുരശ്ര അടിയാണ്. മികച്ച ഗുണനിലവാരമുളള ഗ്രാനൈറ്റ്, മാർബിള്‍ തുടങ്ങിയവയാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇവ പരസ്പരം യോജിപ്പിക്കാനായി സിമെന്റോ മറ്റുളള വസ്തുക്കളോ ഉപയോഗിച്ചിട്ടില്ല. കല്ലുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ആധുനിക സംവിധാനങ്ങളായ കീ മെക്കാനിസവും ലോക്ക് സൗകര്യങ്ങളുമാണ് പ്രയോഗിച്ചിരിക്കുന്നത്. സെൻട്രല്‍ ബില്‍ഡിംഗ് റിസർച്ച്‌ ഡയറക്ടറായ ഡോ.പ്രദീപ് കുമാർ രമണ്‍ചർലയും സംഘവുമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

ഭൂകമ്പത്തെ പ്രതിരോധിക്കാൻ 15 മീറ്റർ ആഴത്തില്‍ മണ്ണ്, മണല്‍, കളിമണ്ണ്,മറ്റുളള ഓർഗാനിക് വസ്തുക്കള്‍ തുടങ്ങിയവ പ്രത്യേക ചേരുവയില്‍ തയ്യാറാക്കിയ എഞ്ചീനിയേർഡ് സോയില്‍ മിശ്രിതം ഉപയോഗിച്ചാണ് അടിത്തറ തയ്യാറാക്കിയത്. അടിത്തട്ടിന് മുകളിലായി ഒന്നര മീറ്റർ കനത്തില്‍ മെറ്റല്‍ രഹിത കോണ്‍ക്രീറ്റിംഗാണ് ചെയ്തത്. കൂടാതെ അടിത്തറ കൂടുതല്‍ ഉറപ്പിക്കുന്നതിനായി 6.3 മീറ്റർ കനത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച ഗ്രാനൈറ്റ് കല്ലുകളുപയോഗിച്ച്‌ കൂടുതല്‍ ബലപ്പെടുത്തി.

Ayodhya’s Ram Temple, a symbol of religious significance, is not just a testament to faith but also an embodiment of innovative construction techniques. The temple’s construction, resilient in the face of seismic challenges, distinguishes itself by incorporating a unique blend of modern technologies and ancient construction wisdom, including the traditional Nagara Shaili.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version